728-pixel-x-90-2-learn
728-pixel-x-90
<< >>

കൊതികിനെ കൊന്ന് പോസ്റ്റിട്ടു; ട്വിറ്റര്‍ പുറത്താക്കി

ടോക്കിയോ: ടി വി കണ്ടുകൊണ്ടിരിക്കെ ശല്യമായ കൊതുകിനെ കൊന്ന് ചിത്രം പ്രമുഖ സമൂഹമാധ്യമമായ ട്വിറ്ററില്‍ പോസ്റ്റിട്ടയാളുടെ അക്കൗണ്ട് വിലക്കി. ജപ്പാന്‍കാരനായ യുവാവിനാണ് അബദ്ധം സംഭവിച്ചത്.

ടി വി കാണുന്നതിനിടെ യുവാവിനെ കൊതുക് കടിച്ചത് ക്ഷുഭിതനാക്കി. തുടര്‍ന്ന് അതിനെ അടിച്ചുകൊന്ന് ചിത്രം പകര്‍ത്തി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഇതിനു പിന്നാലെ ട്വിറ്ററില്‍ നിന്നും ഇയാള്‍ക്ക് സന്ദേശം എത്തി. ‘താങ്കളുടെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നു, ഇനിയൊരിക്കലും ആക്ടിവേറ്റ് ചെയ്യാനാകില്ല’. ഭീഷണികള്‍ ട്വിറ്ററിന്റെ അക്കൗണ്ടില്‍ അനുവദനീയമല്ലെന്ന് തങ്ങളുടെ നിബന്ധനകളില്‍ വ്യക്തമാക്കുന്നുണ്ടെന്നും സന്ദേശത്തില്‍ വിശദീകരിക്കുന്നുണ്ട്. പിന്നീട് മറ്റൊരു അക്കൗണ്ട് തുടങ്ങിയ ജപ്പാന്‍കാരന്‍ പഴയ അക്കൗണ്ടിന് സംഭവിച്ച അനുഭവകഥ ട്വിറ്ററില്‍ തന്നെ പങ്കുവെച്ചതിലൂടെയാണ് വിവരം പുറംലോകമറിയുന്നത്. പുതിയ അക്കൗണ്ടിലെ ഇയാളുടെ ഈ അനുഭവക്കുറിപ്പ്‌ മുപ്പതിനായിരത്തിലേറെ തവണ റീട്വീറ്റ് ചെയ്യപ്പെട്ടുകഴിഞ്ഞു.

INDIANEWS24.COM Tokyo

Leave a Reply