728-pixel-x-90-2-learn
728-pixel-x-90
<< >>

കൊടുംവരള്‍ച്ച: കര്‍ണ്ണാടകയില്‍ മഴയെ ഉണ്ടാക്കുന്നതിന് തുടക്കം

ബെംഗളുരു: വരള്‍ച്ചയെ നേരിടാന്‍ കര്‍ണ്ണാടകയില്‍ കൃത്രിമി മഴ പെയ്യിക്കുന്ന പദ്ധതിക്ക് തുടക്കമായി. 35 കോടി രൂപ ചിലവിട്ടാണ്‌ ബെംഗളുരുവില്‍ ക്ലൗഡ് സീഡിംഗ് നടത്താനൊരുങ്ങുന്നത്.

മഴയ്ക്ക് വേണ്ടിയുളള കര്‍ണാടകത്തിന്റെ പ്രതീക്ഷകള്‍ മുഴുവന്‍ പേറിയാണ് ജക്കൂര്‍ വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച വൈകീട്ട് ബിക്യൂ 100 വിമാനം പറന്നുയര്‍ന്നത്. അമേരിക്കയില്‍ നിന്നാണ് പ്രത്യേക വിമാനം എത്തിയത്. കാര്‍മേഘങ്ങളുടെ ഘടനയില്‍ മാറ്റം വരുത്താനുളള രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് ക്ലൗഡ് സീഡിങ്.സോഡിയം അയഡൈഡ്,പൊട്ടാസ്യം ക്ലോറൈഡ്,സോഡിയം ക്ലോറൈഡ് എന്നിവയടങ്ങിയതാണ് രാസമിശ്രിതം.ഒരു മണിക്കൂര്‍ ആകാശത്ത് പറന്ന് ഇത് മേഘങ്ങളില്‍ തളിച്ചു.60 ദിവസം 300 മണിക്കൂര്‍ ഇങ്ങനെ ക്ലൗഡ് സീഡിങ് നടത്തും.

മൂന്ന് വര്‍ഷമായി കര്‍ണ്ണാടകയില്‍ തുടരുന്ന കൊടുംചൂട് സഹിക്കാവുന്നതിനും അപ്പുറമായിരിക്കുന്നു.കാവേരി, തുംഗഭദ്ര നദികളിലെല്ലാം ജലനിരപ്പ് താഴെയാണ്. കൃത്രിമ മഴ പെയ്യിച്ച് ഈ നദികളില്‍ ജലനിരപ്പ് ഉയര്‍ത്തുകയാണ് ലക്ഷ്യം.മുമ്പ് രണ്ട് തവണ നടത്തിയതുപോലെ വന്‍ പരാജയമാകുമോ അതോ മഴ പെയ്യുമോ എന്ന് വരും ദിവസങ്ങളില്‍അറിയാം.

INDIANEWS24.COM Bengaluru

Leave a Reply