728-pixel-x-90-2-learn
728-pixel-x-90
<< >>

കൊടിയിറങ്ങിയിട്ട് ഇന്നേക്ക് ആറു വര്‍ഷങ്ങള്‍ ! തബലിസ്റ്റ് അയ്യപ്പന്‍റെ “ഓര്‍മ്മയ്ക്കായി”

bharathgopiഇന്ത്യന്‍ സിനിമയിലെ അവസാനത്തെ ഭരത് ആയിരുന്ന ഭരത് ഗോപി ഓര്‍മ്മയായിട്ട് ഇന്ന് ആറു വര്ഷം തികയുന്നു.ഒരു സിനിമാനടന്റെ സാമ്പ്രദായിക രൂപഭാവങ്ങളൊന്നുമില്ലാത്ത അഭിനേതാവ് ആയിട്ടാണ് ഗോപി വിലയിരുത്തപ്പെട്ടത്. ഭരത്, ഉര്‍വശി എന്നീ വിശേഷണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കുന്നതിന് തൊട്ടുമുമ്പ് 1978ല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍റെ കൊടിയേറ്റം എന്ന ചിത്രത്തിലെ വിസ്മയകരമായ പ്രകടനത്തിന് അദ്ദേഹം ദേശീയ അവാര്‍ഡ് നേടുകയും അക്ഷരാര്‍ഥത്തില്‍ ‘ഭരത്’ ഗോപിയായി മാറുകയും ചെയ്തു.

ഭാവങ്ങളുടെ ഗൂഢമായ സന്തുലിതത്വമാണ് അഭിനയം. തന്‍റെ അസാധാരണമായ ആത്മസിദ്ധിയിലൂടെ അത്  പ്രേക്ഷകരെ അനുഭവപ്പെടുത്തിയ ഒരു തികഞ്ഞ നടന്‍ – The Complete Actor- ആയിരുന്നു ഗോപി. കൊടിയേറ്റ’ത്തിലെ ശങ്കരന്‍കുട്ടിയും ‘യവനിക’യിലെ തബലിസ്റ്റ് അയ്യപ്പനും ഒരാളാണെന്നു വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ് എന്ന് പലരും പറയാറുണ്ട്‌. അത്രയേറെ വൈരുധ്യമുണ്ട് ആ കഥാപാത്രങ്ങള്‍ക്ക്. ഗോപി എന്ന വ്യക്തി ഇരുവരില്‍ നിന്നും വളരെയേറെ വ്യത്യസ്തനും. കള്ളന്‍ പവിത്രനിലെ മാമച്ചനും കാറ്റത്തെ കിളിക്കൂടിലെ ഷേക്‌സ്​പിയര്‍ കൃഷ്ണപ്പിള്ളയും തുലോം വ്യത്യസ്തരാണ്. ഇവരാരുമല്ല രസതന്ത്രത്തിലെ സ്നേഹധനനായ പിതാവ്. ആ കഥാപാത്രവും രേവതിക്കൊരു പാവക്കുട്ടിയിലെയും  മാമാട്ടിക്കുട്ടിയമ്മയിലെയും അച്ഛന്‍ വേഷങ്ങളുമായി ഒരു സിനിമാ നിരൂപകനും യാതൊരു സാമ്യവും കണ്ടെത്താന്‍ സാധിക്കില്ല.പഞ്ചവടിപ്പാലത്തിലെ പ്രസിഡന്റും ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്കിലെ സംവിധായകനും തമ്മില്‍ അഭിനയ ശൈലിയില്‍ പുലബന്ധം പോലുമില്ല. അരവിന്ദന്‍ ചിത്രമായ ചിദംബരത്തിലെയും ഓര്‍മയ്ക്കായി എന്ന ഭരതന്‍ ചിത്രത്തിലെയും കഥാപാത്രങ്ങള്‍ എത്ര വ്യത്യസ്തമാണ്? പകരം വെയ്ക്കനാകാത്ത ഒരു നടന വിസ്മയം തന്നെയായിരുന്നു ഭരത് ഗോപി.ഇന്നത്തെ അഭിനേതാക്കള്‍ക്ക് ഒരു റഫറന്‍സ് ഗ്രന്ഥം തന്നെയാണ് ഭരത് ഗോപിയുടെ ചിത്രങ്ങള്‍ .

gopi madhaviഒരു ചലച്ചിത്ര സംവിധായകനും നിർമ്മാതാവും കൂടി ആയിരുന്നു ഗോപി.അദ്ദേഹത്തിന്‍റെ ആദ്യ സംവിധാന സംരംഭം ഏറെ ശ്രദ്ധിക്കപ്പെട്ട ഞാറ്റടി എന്നാ ചിത്രമായിരുന്നു. ഇദ്ദേഹത്തിന്റെ യമനം എന്ന ചലച്ചിത്രത്തിന് സാമൂഹിക പ്രസക്തിയുള്ള ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് 1991 ൽ ലഭിച്ചു.ഗോപിയുടെ  ഉത്സവപ്പിറ്റേന്ന്‍ എന്ന ചിത്രം മികച്ച സാമ്പത്തിക വിജയം നേടിയ കലാമൂല്യമുള്ള ചിത്രമായിരുന്നു.

ഭരത്ഗോപി രചിച്ച ‘അഭിനയം അനുഭവം’ എന്ന പുസ്തകത്തിന് ചലച്ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും നല്ല പുസ്തകത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു.

മികച്ച അഭിനേതാവിനുള്ള ഭരത് അവാര്‍ഡു കൂടാതെ നാലു തവണ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്ക്കാരം അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.1991 ലെ പത്മശ്രീ പുരസ്കാരമടക്കം നിരവധി പ്രാദേശിക -അന്താരാഷ്ട്ര ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഭരത് ഗോപി ഫിലിമോഗ്രഫി 

  • ആകാശഗോപുരം (2006)
  • രസതന്ത്രം (2006)
  • വാണ്ടഡ് (2004)
  • സേതുരാമ അയ്യർ സിബിഐ (2004)
  • വരും വരുന്നു വന്നു (2003)
  • ഇലവംകോട് ദേശം (1998)
  • ഓർമ്മകളുണ്ടായിരിക്കണം (1995)
  • അഗ്നിദേവൻ (1995)
  • സ്വാഹം (1994)
  • പാഥേയം (1992)
  • ഇരകൾ (1986)
  • രേവതിക്കൊരു പാവക്കുട്ടി (1986)
  • കരിമ്പിൻ പൂവിനക്കരെ (1985)
  • ആഘട്ട് (1985)
  • ചിദംബരം (1985)
  • കയ്യും തലയും പുറത്തിടരുത് (1985)
  • മീനമാസത്തിലെ സൂര്യൻ (1985)
  • ആരോരുമറിയാതെ (1984)
  • അക്കരെ (1984)
  • അപ്പുണ്ണി (1984)
  • പഞ്ചവടിപ്പാലം (1984)
  • സന്ധ്യമയങ്ങും നേരം (1984)
  • ഈറ്റില്ലം (1983)
  • ആദാമിന്റെ വാരിയെല്ല് (1983)
  • അസ്ത്രം (1983)
  • എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് (1983)
  • കാറ്റത്തെ കിളിക്കൂട് (1983)
  • ലേഖയുടെ മരണം: ഒരു ഫ്ലാഷ്ബാക്ക് (1983)
  • മർമ്മരം (1983)
  • രചന (1983)
  • ആലോലം (1982)
  • യവനിക (1982)
  • കള്ളൻ പവിത്രൻ (1981)
  • പാളങ്ങൾ (1981)
  • ഗ്രിഷ്മം (1980)
  • സടക് സേ ഉഠാ ആദ്മി (1980)
  • പെരുവഴിയമ്പലം (1979)
  • തമ്പ് (1978)
  • കൊടിയേറ്റം (1977)

സംവിധാനം ചെയ്ത ചിത്രങ്ങള്‍

  • ഞാറ്റടി (1979)
  • ഉത്സവപ്പിറ്റേന്ന് (1988)
  • യമനം (1991)
  • എന്റെ ഹൃദയത്തിന്റെ ഉടമ (2002)

അന്തര്‍ദേശീയ പുരസ്കാരങ്ങൾ

  • ടോക്യോ ഏഷ്യാ പസഫിക് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പ്രത്യേക ജൂറി അവാർഡ് -1985

ദേശീയ പുരസ്കാരങ്ങൾ

  • ഏറ്റവും നല്ല നടൻ - കൊടിയേറ്റം - 1977
  • സാമൂഹിക പ്രസക്തിയുള്ള ഏറ്റവും നല്ല ചലച്ചിത്രം - യമനം - 1991
  • ചലച്ചിത്രത്തെ കുറിച്ചുള്ള ഏറ്റവും നല്ല പുസ്തകം – അഭിനയം അനുഭവം -1995
  • പത്മശ്രീ അവാർഡ് – 1991

സംസ്ഥാന പുരസ്കാരങ്ങൾ

  • ഏറ്റവും നല്ല നടൻ - കൊടിയേറ്റം - 1977
  • ഏറ്റവും മികച്ച സഹനടൻ - കള്ളൻ പവിത്രൻ - 1980
  • ഏറ്റവും നല്ല നടൻ - ഓർമ്മക്കായി - 1982
  • ഏറ്റവും നല്ല നടൻ - എന്റെ മാമാട്ടിക്കുട്ടിയമ്മക്ക്, ഈണം, ഈറ്റില്ലം, കാറ്റത്തെ കിളിക്കൂട് - 1983
  • ഏറ്റവും നല്ല നടൻ – ചിദംബരം – 1985

മറ്റ് പ്രാദേശിക പുരസ്കാരങ്ങൾ

  • നാല് ഫിലിം‌ഫെയർ അവാർഡുകൾ
  • നാല് ക്രിട്ടിക്സ് അവാർഡുകൾ
  • ഏറ്റവും നല്ല ചിത്രത്തിന്റെ നിർമ്മാതാവിനുള്ള വി. ശാന്താറാം അവാർഡ് - പാഥേയം - 1991

SANU INDIANEWS24

ulsavappittennu
.

Leave a Reply