728-pixel-x-90-2-learn
728-pixel-x-90
<< >>

കൊച്ചുലിറയെ രക്ഷിക്കാന്‍ അമേരിക്കന്‍ യുദ്ധക്കപ്പല്‍

ന്യൂയോര്‍ക്ക്‌: നടുക്കടലിലുള്ള ബോട്ടില്‍ ഗുരുതരാവസ്ഥയില്‍  രോഗബാധിതയായിക്കഴിയുന്ന ഒരു വയസുകാരിയെ രക്ഷിക്കാന്‍ അമേരിക്കന്‍ യുദ്ധക്കപ്പല്‍. പസഫിക് സമുദ്രത്തില്‍ മെക്സിക്കന്‍ തീരത്തുനിന്ന് 1000 മൈല്‍ അകലെയുള്ള ബോട്ടിലാണ് കുട്ടി. യുഎസ്എസ് വാന്‍ദേഗ്രിഫ്റ്റ് എന്ന യുദ്ധക്കപ്പല്‍ ബോട്ടിന് സമീപത്ത് എത്തിക്കഴിഞ്ഞതായി യുഎസ് തീരസംരക്ഷണസേന ഓഫീസര്‍ ബാരി ബെന പറഞ്ഞു.
സാന്‍ഡിയാഗോ സ്വദേശികളായ എറിക് – ചാര്‍ലറ്റ് ദമ്പതികളുടെ മകളാണ് ലിറ. ഇവരുടെ മൂന്നു വയസുകാരിയായ മകള്‍ കോറയും ബോട്ടില്‍ ഉണ്ട്. കുട്ടികളോടൊപ്പം ബോട്ടില്‍ ലോകസഞ്ചാരത്തിന് പുറപ്പെട്ടതാണ് എറിക് – ചാര്‍ലറ്റ് ദമ്പതികള്‍.
മെക്സിക്കോയില്‍ നിന്ന് മാര്‍ച്ച്‌ 19നാണ് കുടുംബം യാത്ര തിരിച്ചത്. ദക്ഷിണപസഫിക്കിലെ ദ്വീപുകള്‍, ന്യൂസിലാന്‍ഡ്‌ എന്നിവയായിരുന്നു ലക്ഷ്യം. എന്നാല്‍ യാത്രാമധ്യേ കുട്ടി രോഗബാധിതയാകുകയായിരുന്നു. സഹായം അഭ്യര്‍ഥിച്ച് രക്ഷിതാക്കള്‍ അയച്ച സാറ്റലൈറ്റ് സന്ദേശം യുഎസ് നേവിക്ക് ലഭിച്ചു. നേവി അയച്ച വിമാനത്തില്‍ നിന്ന് നാലംഗ മെഡിക്കല്‍ സംഘം പാരച്യൂട്ട് ഉപയോഗിച്ച് ബോട്ടില്‍ ഇറങ്ങുകയും കുട്ടിക്ക് അടിയന്തരചികിത്സ നല്‍കുകയും ചെയ്തു. പിന്നാലെയാണ് യുദ്ധക്കപ്പല്‍ അയച്ചത്.
കാലാവസ്ഥ മോശമായതിനാല്‍ കപ്പല്‍ തിരിച്ച് തീരത്ത് എത്താന്‍ എത്ര സമയം വേണ്ടിവരുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് ബാരി ബെന പറഞ്ഞു. വേണ്ടിവന്നാല്‍ കുട്ടിയെ ആകാശമാര്‍ഗം രക്ഷപ്പെടുത്താന്‍ രണ്ട് ഹെലികോപ്റ്ററുകളും രണ്ട് വിമാനങ്ങളും തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്.

Leave a Reply