728-pixel-x-90-2-learn
728-pixel-x-90
<< >>

കൊച്ചി സ്മാര്‍ട് സിറ്റിക്ക് പാരിസ്ഥിതിക അനുമതി; മാര്‍ച്ചോടെ ഒന്നാംഘട്ടം തുടങ്ങാനായേക്കും

ന്യൂഡല്‍ഹി:കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ സ്മാര്‍ട് സിറ്റിക്ക് കേന്ദ്രത്തില്‍ നിന്നും പൂര്‍ണ്ണ പാരിസ്ഥിതിക അനുമതി ലഭിച്ചു.ഈ വിവരം സ്മാര്‍ട്ട് സിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥന്‍ തന്നെയാണ് വെളിപ്പെടുത്തിയത്.ഇതോടെ കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം വരുന്ന മാര്‍ച്ചോടെ നടത്താനാകുമെന്ന് സമാര്‍ട്ട് സിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജിജോ ജോസഫ് പറഞ്ഞു.

സ്റ്റേറ്റ് എക്‌സ്‌പേര്‍ട്ട് അപ്രൈസല്‍ കമ്മിറ്റി(എസ് ഇ എ സി)യുടെ ശിപാര്‍ശയെ തുടര്‍ന്ന് സംസ്ഥാന പരിസ്ഥിതി പ്രത്യാഘാത നിര്‍ണ്ണയ സമിതി(എസ് ഇ ഐ എ എ-കെ) കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അനുമതി ലഭിച്ചിരിക്കുന്നത്.കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം 246 ഏക്കര്‍ സ്ഥലത്താണ് നിര്‍ദിഷ്ട പദ്ധതി പ്രദേശം.15 ലക്ഷം ചതുരശ്ര അടി പ്രദേശത്താണ് സ്മാര്‍ട്ട് സിറ്റി ഉയരുന്നത്.

കേരള സര്‍ക്കാരും ദുബായ് ആസ്ഥാനമായുള്ള ടീകോം ഇന്‍വെസ്‌റ്റേഴ്‌സും സംയുക്തമായാണ് കൊച്ചി സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്ഥ്യമാക്കുന്നത്.പദ്ധതിയില്‍ 16 ശതമാനം മാത്രമാണ് കേരള സര്‍ക്കാരിന്റെ നിക്ഷേപം ബാക്കി മുഴുവന്‍ ടീകോമിന്റേതാണ്.പദ്ധതി പൂര്‍ത്തിയാകുന്നതോടെ 90,000 പേര്‍ക്ക് ജോലി നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

INDIANEWS24.COM NEWDELHI

Leave a Reply