jio 800x100
jio 800x100
728-pixel-x-90
<< >>

കൊച്ചി വിലകൂടിയ ലഹരി മരുന്നിന്റെ കേന്ദ്രമോ?

കൊച്ചി:ഒരു കോടി രൂപയുടെ ലഹരി മരുന്നുമായി എറണാകുളം സ്വദേശിയായ യുവാവ് എക്‌സൈസ് പിടിയിലാകുന്നതോടെ വെളിപ്പെടുന്നത് ഞെട്ടിക്കുന്ന സത്യങ്ങള്‍.കഞ്ചാവിന് പുറമെ വില കൂടിയ ലഹരി മരുന്നിന്റെ കേന്ദ്രമായി നഗരം മാറുകയാണ്.

എറണാകുളത്തെ കുമ്പളം സ്വദേശി അനീഷ് ആണ് എക്‌സൈസിന്റെ പിടിയിലാവുന്നത്.ഗോവയില്‍ നിന്ന് കൊച്ചിയിലേക്ക് ഇയാള്‍ പല തവണ ലഹരി മരുന്ന് കൊണ്ടുവന്നിട്ടുണ്ടെന്ന്‌ ചോദ്യം ചെയ്തലില്‍ വ്യക്തമായതായി അറിയുന്നു.ഒരു വര്‍ഷത്തിലേറെയായി ഇയാള്‍ മയക്കുമരുന്ന് കടത്തുന്നു.കൂടാതെ നഗരത്തിലെ ചില്ലറ വില്‍പ്പനയിലും പങ്കുള്ളതായി പറയുന്നു.

കൊച്ചി നഗരത്തിലും നെടുമ്പാശേരിയിലും ഫ്‌ളാറ്റുകള്‍ വാടകയ്ക്ക് എടുത്ത് ഡിജെ പാര്‍ട്ടികളും ഇയാള്‍ നടത്തിയിരുന്നു. ഡിജെ പാര്‍ട്ടികളുടെ മറവില്‍ നടന്നിരുന്നത് ലഹരി മരുന്ന് ഉപയോഗവും വില്‍പ്പനയുമാണ്. സിനിമ ഷൂട്ടിംഗ് സെറ്റുകളിലും ഇയാള്‍ മയക്കുമരുന്ന് എത്തിച്ചിരുന്നു.2000 രൂപയ്ക്ക് ഗോവയില്‍ നിന്ന് കിട്ടുന്ന എംഡിഎംഎയുടെ നൂറ് മില്ലി 6,500 രൂപയ്ക്കാണ് അനീഷ് കൊച്ചിയില്‍ വിറ്റിരുന്നത്. എന്നാല്‍ ആരാണ് അനീഷിന് ലഹരി മരുന്നത് നല്‍കുന്നതെന്നും കൊച്ചിയില്‍ ആരൊക്കെയാണ് മയക്കുമരുന്നിന്റെ ഉപഭോക്താക്കളെന്നും വ്യക്തമായിട്ടില്ല.

INDIANEWS24.COM Kochi

Leave a Reply