728-pixel-x-90-2-learn
728-pixel-x-90
<< >>

കൊച്ചി ലുലു മാളില്‍ ബോംബ് ഭീഷണി

കൊച്ചി:  എറണാകുളത്തെ ലുലു മാളില്‍ ബോംബ് ഭീഷണി. മാളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.പോലീസും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ടു ഭീഷണി കോളുകളാണ്  ലുലുവില്‍ ഉച്ചയോടെ ലഭിച്ചതെന്നു അറിയുന്നു .വ്യാജ തിരിച്ചറിയല്‍ക്കാര്‍ഡ് ഉപയോഗിച്ചെടുത്ത സിംകാര്‍ഡില്‍ നിന്നാണ് ഫോണ്‍ കോളുകള്‍ വന്നിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.  ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, പി.വി.ആര്‍ സിനിമാസ്,ലുലു ഫാഷന്‍ സ്റ്റോര്‍,ഫെഡറല്‍ ബാങ്ക് ശാഖ,ജുവലറികള്‍,ഫുഡ്‌ കോര്‍ട്ട് തുടങ്ങി നിരവധി സ്ഥാപനങ്ങളുള്ള മാളില്‍ ആയിരത്തില്‍പ്പരം പേരാണ്ക്കി ഷോപ്പിംഗിനായി എത്തുന്നത്.ഇതുവരെ അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ലുലു മാള്‍ ഇന്ന് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്.

INDIANEWS24 KOCHI

Leave a Reply