728-pixel-x-90-2-learn
728-pixel-x-90
<< >>

കൊച്ചി മെട്രോ കോച്ചുകള്‍ കേരളത്തിലേക്ക് യാത്രയായി

ഹൈദരാബാദ്:കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോയ്ക്കുള്ള കോച്ചുകള്‍ കേരളത്തിന് കൈമാറി.കൊച്ചി മെട്രോയ്ക്കായി കോച്ചുകളുണ്ടാക്കുന്ന ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോമിന്റെ ആന്ധ്രാപ്രദേശിലെ വ്യവസായശാലയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര നഗരകാര്യമന്ത്രി വെങ്കയ്യ നായിഡു വാണ് കോച്ചുകള്‍ കൈമാറിയത്.കേരളത്തിന്റെ ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ്,കെ വി തോമസ് എം പി.,എം എല്‍ എ മാരായ ഹൈബി ഈഡന്‍,അന്‍വര്‍ സാദത്ത്,എന്നിവര്‍ക്കു പുറമെ ഡി എം ആര്‍ സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍,അല്‍സ്റ്റോം ഇന്ത്യ മേധാവി ഭരത് സല്‍ഹോത്ര,കെ എം ആര്‍ എല്‍ എംഡി. ഏലിയാസ് ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയായ മെട്രോ കോച്ചാണ് ഇതെന്ന് ചടങ്ങില്‍ സംസാരിക്കവെ കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.മൂന്നു കോച്ചുകളാണ് തയ്യാറായിരിക്കുന്നത്.ഇന്ന് കൈമാറിയ കൊച്ചുകള്‍ ഹൈദരാബാദില്‍ നിന്നും പുറപ്പെട്ടു തുടങ്ങി.കോച്ചുകളെ വഹിച്ചുകൊണ്ടുള്ള ട്രെയിലറുകള്‍ക്ക് മന്ത്രി വെങ്കയ്യയുടെ നേതൃത്വത്തില്‍ പച്ചക്കൊടി വീശി metroയാത്രയാക്കി.ഇവ ആലുവയിലെത്താന്‍ പത്ത് ദിവസമെടുക്കും.കൊച്ചും വഹിച്ചുകൊണ്ടുവരുന്ന ട്രെയിലറുകളുടെ യാത്ര രാത്രിയില്‍ മാത്രമായിരിക്കും.കൊച്ചിയില്‍ ആലുവയ്ക്കടുത്ത് മുട്ടത്തുള്ള യാര്‍ഡില്‍ എത്തിക്കുന്ന കോച്ചുകള്‍ മൂന്നും കൂട്ടിയോജിപ്പിക്കും.

കഴിഞ്ഞ മാര്‍ച്ചിലാണ് കോച്ചുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്.22 മീറ്റര്‍ നീളവും രണ്ടര മീറ്റര്‍ വീതിയും രണ്ട് മീറ്റര്‍ ഉയരവും വരുന്നതാണ് കോച്ചുകള്‍.മൂന്ന് കോച്ചുകളിലായി 140 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാനാകും.മൊത്തം 600 ഓളം പേരെ വഹിക്കാന്‍ ശേഷിയുണ്ടാകും.മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോം ആന്ധ്രയില്‍ കോച്ചുകള്‍ നിര്‍മ്മിക്കാന്‍ തയ്യാറായത്.തദ്ദേശീയമായ വസ്തുക്കളാണ് കൂടുതലായി ഉപയോഗിച്ചിട്ടുള്ളത്.ഇന്ത്യയില്‍ ലഭ്യമല്ലാത്തവയാണ് വിദേശത്ത് നിന്നും കൊണ്ടുവന്നിട്ടുള്ളത്.

INDIANEWS24.COM Hyderabad

Leave a Reply