728-pixel-x-90-2-learn
728-pixel-x-90
<< >>

കൊച്ചി മെട്രോ കാക്കനാട് വരെ നീട്ടുന്ന കാര്യം പരിഗണിക്കുമെന്ന് വെങ്കയ്യ നായിഡു

 

കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ റെയില്‍  രണ്ടാം ഘട്ടത്തില്‍ കാക്കനാട് വരെ നീട്ടുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. കെ.എം.ആര്‍.എല് ഇതിനായി പദ്ധതി നിര്‍ദേശം സമര്‍പ്പിചെന്നും അദ്ദേഹം അറിയിച്ചു. മെട്രോ നിര്‍മാണത്തിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയതായിരുന്നു മന്ത്രി.

കൊച്ചി മെട്രോയുടെ ഇതുവരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് വെങ്കയ്യ നായിഡു നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്ത്തകരോട് പറഞ്ഞു. മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ആലുവയില്‍ നിന്നും അങ്കമാലിയിലേക്കും കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്ന് കാക്കനാട്ടേക്കുമാണ് നീട്ടാന്‍ ഉദ്ദേശിക്കുന്നത്.

ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെയായിരുന്നു പദ്ധതി ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട് നാട്ടുകാരുടെ തുടര്‍ച്ചയായ ആവശ്യം കണക്കിലെടുത്ത് തൃപ്പൂണിത്തുറ എസ്. എന്‍. ജംഗ്ഷന്‍ വരെ നീട്ടുകയായിരുന്നു.

INDIANEWS24 Kochi

Leave a Reply