728-pixel-x-90-2-learn
728-pixel-x-90
<< >>

കൊച്ചി മെട്രോയ്ക്ക് യാത്രാ അനുമതി ലഭിച്ചു

കൊച്ചി:കേന്ദ്ര മെട്രോ റെയിൽ സുരക്ഷാ കമ്മീഷണർ കൊച്ചി മെട്രോയ്ക്ക് യാത്രാ അനുമതി നൽകി. കഴിഞ്ഞയാഴ്ച പൂർത്തിയാക്കിയ സുരക്ഷാ പരിശോധനയുടെ ഗുണനിലവാര റിപ്പോർട്ട് കെ എം ആർ എല്ലിന് കൈമാറി.മെട്രോ റെയിൽ ചീഫ് സേഫ്റ്റി കമ്മിഷണർ കെ.എ. മനോഹരന്റെ നേതൃത്വത്തിലുള്ള പരിശോധകസംഘം പൂർണ സംതൃപ്തി അറിയിച്ചു.

ആലുവ മുതൽ പാലാരിവട്ടം വരെയുള്ള കൊച്ചി മെട്രോയുടെ 13 കിലോമീറ്റർ ദൂരമാണ് പരിശോധിച്ചത്.മെട്രോയുടെ 11 സ്റ്റേഷനുകളിലും മുട്ടത്തെ മെട്രോ കോച്ച് ഡിപ്പോയിലും മൂന്നു ദിവസമായാണ് പരിശോധന നടത്തിയത്. സുരക്ഷാകാര്യങ്ങളിൽ പൂർണ തൃപ്തി അറിയിച്ചു. ട്രാക്കുകൾ മികച്ചതാണ്. സ്റ്റേഷനുകൾ, പാളം, സിഗ്നലിങ്, ടെലികമ്യൂണിക്കേഷൻ, യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, ശുചിമുറികൾ, അനൗൺസ്മെന്റ് തുടങ്ങി മെട്രോയുടെ എല്ലാ വശങ്ങളും പരിശോധിച്ചിരുന്നു.

എന്നാൽ സൈനേജുകൾ, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം എന്നിവയിലും ക്യാമറകൾ സ്ഥാപിക്കുന്നതിലും ചില പോരായ്മകൾ കണ്ടെത്തിയിരുന്നു.ഇത് പരിഹരിക്കാനുള്ള നിർദേശ പ്രകാരമുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

INDIANEWS24.COM Kochi

Leave a Reply