jio 800x100
jio 800x100
728-pixel-x-90
<< >>

കൊച്ചി മെട്രോയുടെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ ഏവര്‍ക്കും സൌജന്യ യാത്ര !!

കൊച്ചി∙ കൊച്ചി മെട്രോയുടെ ഒന്നാം പിറന്നാളാഘോഷം ജനങ്ങള്‍ക്കൊപ്പമെന്നു കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍.കൊമേഴ്സ്യൽ സർവീസ് തുടങ്ങിയ ജൂൺ 19ന് എല്ലാവർക്കും സൗജന്യ യാത്രയാണു കൊച്ചി മെട്രോ പിറന്നാൾ സമ്മാനമായി നൽകുന്നത്. കഴിഞ്ഞ വര്ഷം ജൂൺ 17നാണ് കൊച്ചി മെട്രോയുടെ  ഉദ്ഘാടനം നടന്നത്. യാത്രക്കാരെ കയറ്റിയുള്ള കൊമേഴ്സ്യൽ സർവീസ് ആരംഭിച്ചത് ജൂണ്‍ പത്തൊമ്പതിനാണ്.ഒന്നാം ജന്മ ദിനാഘോഷത്തോടനുബന്ധിച്ചു  നിലവിലുള്ള  കൊച്ചി വൺ കാർഡിനു പുറമേ പ്രതി മാസ പാസും ദിവസ പാസും ഏർപ്പെടുത്തുമെന്നും കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.

INDIANEWS24 KOCHI DESK

Leave a Reply