728-pixel-x-90-2-learn
728-pixel-x-90
<< >>

കൊച്ചി മെട്രോയില്‍ മിനിമം ചാര്‍ച്ച് 10-15 രൂപയായിരിക്കും

കൊച്ചി:കേരളത്തിന്റെ ആദ്യ മെട്രോറെയില്‍ യാത്രയ്ക്കുള്ള മിനിമം നിരക്ക് പത്തിനും പതിനഞ്ചിനും ഇടയ്ക്കായിരിക്കുമെന്ന് സൂചന.കൊച്ചി മെട്രോയുടെ അനുബന്ധ ഗതാഗതത്തിനും ഏകീകൃത ടിക്കറ്റ് സംവിധാനം നടപ്പിലാക്കാനാണ് കെ എം ആര്‍ എല്‍ ശ്രമം.

യാത്രക്കാരെ ചുരുങ്ങിയ സമയം കൊണ്ട് ലക്ഷ്യസ്ഥാനത്ത് സുഖപ്രദമായി എത്തുക്കുന്നതിന് ചെറിയ നിരക്ക് ഈടാക്കാനാണ് കെ എം ആര്‍ എല്‍ ലക്ഷ്യമിടുന്നത്.ഇതിന്റെ ഭാഗമായി കെ എസ് ആര്‍ ടി സി സൂപ്പര്‍ ഫാസ്റ്റ് ബസിലെ മിനിമം നിരക്കായ 13 രൂപയോടടുത്ത ചാര്‍ജ്ജ് ആകും ഈടാക്കുകയെന്ന് അറിയുന്നു.ടിക്കറ്റ് നിരക്കിനെ കുറിച്ചും ഏകീകൃത ടിക്കറ്റ് സംവിധാനത്തെ കുറിച്ചും പഠിച്ച് സാധ്യതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബംഗളുരു ഐ ഐ എമ്മിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.അടുത്തമാസം ഐ ഐ എം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മെട്രോ റെയില്‍ ടിക്കറ്റിനെ കുറിച്ച് അന്തിമ തീരുമാനമാകും.

മെട്രോ ട്രെയിനില്‍ നിന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് തൊട്ടടുത്തുള്ള റോഡ് – ജലഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നതിന് ഏകീകൃത ടിക്കറ്റ് നടപ്പിലാക്കാന്‍ പദ്ധതിയുണ്ട്.കൊച്ചി മെട്രോയുടെ ടിക്കറ്റ് പേപ്പര്‍ കാര്‍ഡായിരിക്കും.200-250 രൂപയ്ക്ക് സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച്‌ എത്ര ദൂരം വേണേലും സഞ്ചരിക്കാനാകും.തുക തീരുന്നതനുസരിച്ച് കാര്‍ഡ് റീച്ചാര്‍ജ് ചെയ്താല്‍ മതിയാകും.

INDIANEWS24.COM Kochi

Leave a Reply