കൊച്ചി:കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചിമെട്രോയുടെ ട്രെയിനിനുള്ള കോച്ചുകള്‍ അടുത്തമാസം രണ്ടിന് കെ എം ആര് എല്ലിന് കൈമാറും.പരീക്ഷണ ഓട്ടത്തിനായി ഒരു ട്രെയിനിനുള്ള മൂന്ന് കോച്ചുകളാണ് കൈമാറുക.വിവിധ മിനുക്കുകള്‍ക്ക് ശേഷം ഫെബ്രുവരി അവസാനത്തോടെ പരീക്ഷണ ഓട്ടം നടത്താനാകുമെന്നാണ് പ്രതീക്ഷ.
കൊച്ചി മെട്രോ പദ്ധതി നടപ്പാകുന്നതിനൊപ്പം നഗരത്തിലെ സംയോജിത ജലഗതാഗത സംവിധാനം നടപ്പാക്കുന്നതിനെ കുറിച്ച് നടത്തിയ ശില്‍പ്പശാലയിലാണ് കൊച്ച് കൈമാറുന്ന കാര്യം അറിയിച്ചത്.അടുത്ത മാസം രണ്ടിന് ആന്ധ്രയിലെ ശ്രീസിറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ആയിരിക്കും കോച്ചുകള്‍ കൈമാറുകയെന്ന് കെ എം ആര് എല്‍ എംഡി. ഏലിയാസ് ജോര്‍ജ് പറഞ്ഞു.
റോഡ് മാര്‍ഗ്ഗം പത്ത് ദിവസം കൊണ്ട് കൊച്ചിയിലെത്തിക്കുന്ന കോച്ചുകള്‍ പത്ത് ദിവസത്തെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കും.തുടര്‍ന്ന് മുട്ടത്തെ ടെസ്റ്റ് ട്രാക്കില്‍ ആദ്യ പരീക്ഷണം.നാലാഴ്ച്ചയോളം പരീക്ഷണം നടത്തിയശേഷമായിരിക്കും മെട്രോ ട്രാക്കില്‍ കയറ്റി ട്രയല്‍ റണ്‍ നടത്തുക.
INDIANEWS24.COM Kochi