728-pixel-x-90-2-learn
728-pixel-x-90
<< >>

കൊച്ചി മെട്രോ റെയില്‍ 2016 ജൂണില്‍ തന്നെ യാഥാര്‍ത്ഥ്യമാക്കുമെന്ന് ഏലിയാസ് ജോര്‍ജ്

ചെന്നൈ:കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോ റെയില്‍ 2016 ജൂണില്‍ തന്നെ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന് കെ എം ആര്‍ എല്‍. എം ഡി. ഏലിയാസ് ജോര്‍ജ്.നിര്‍മാണത്തിലെ മെല്ലെപ്പോക്ക് അവസാനിപ്പിക്കുന്നതിനൊപ്പം ജോലിക്കാരുടെ എണ്ണം കൂട്ടാന്‍ ഡി എം ആര്‍ സിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.ചെന്നൈയില്‍ ചേര്‍ന്ന കൊച്ചി മെട്രോ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് യോഗത്തിലാണ് തീരുമാനമെടുത്തത്.

ശീമാട്ടിയുടേത് ഉള്‍പ്പടെ എം.ജി റോഡിലെ സ്ഥലം എത്രയുംവേഗം ഏറ്റെടുക്കും.എന്നാല്‍ വൈറ്റിലയിലെ പണിയുമായി ബന്ധപ്പെട്ടാണ് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കുന്നത്.ഇവിടെ പവര്‍ ഹൗസിനോട് ചേര്‍ന്നുള്ള ഭാഗത്ത് മൂന്ന കുടുംബങ്ങളെ കുടിയൊഴിപ്പിക്കാതെ പൈലിങ്ങ് നടത്തിയതാണ് എതിര്‍പ്പിനിടയാക്കിയത്.പൈലിങ്ങില്‍ ഏത് നിമിഷവും വീഴാവുന്ന നിലയിലാണ് ഇവരുടെ വീടുകള്‍.അതേസമയം അമ്പത് വര്‍ഷമായി ഇവിടെ ഈ കുടുംബം തിരക്കിലാണെങ്കിലും പട്ടയമില്ലാത്തതിനാല്‍ ഇവരെ പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.ഇതേ ചൊല്ലിയുയര്‍ന്ന പ്രതിഷേധം കാരണം 25 വരെ ഈ ഭാഗത്ത് പൈലിങ്ങ് നിര്‍ത്തിവെക്കാന്‍ ഡി എം ആര്‍ സി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

INDIANEWS24.COM CHENNAI

Leave a Reply