കൊച്ചി: എം എല്‍ എയെ ക്ഷണിച്ചില്ലെന്ന കാരണത്താല്‍ കൊച്ചി മെട്രോ സോളാര്‍ പദ്ധതിയുടെ ഉദ്ഘാടനത്തില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന് പിന്മാറി. ഇതേ തുടര്‍ന്ന് ഇന്ന് നടക്കേണ്ട പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവച്ചു.
ആലുവ എം എല്‍ എ അന്‍വര്‍സാദത്തിനെ ചടങ്ങിന് ക്ഷണിച്ചില്ലെന്നത് നേരത്തെ തന്നെ വിവാദമായിരുന്നു. സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അദ്ദേഹം ഉദ്ഘാടന ചടങ്ങില്‍ നിന്നും പിന്മാറുകയായിരുന്നു. എന്നാല്‍ കൊച്ചി മെട്രോ സോളാര്‍ പദ്ധതി ഉദ്ഘാടനം വലിയ ചടങ്ങായി നടത്താന്‍ തീരുമാനിച്ചില്ലെന്ന് കെ എം ആര് എല്‍ വിശദീകരിച്ചു. ഇതിനാലാണ് എം എല്‍ എയെ ക്ഷണിക്കാതിരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
INDIANEWS24.COM Kochi