728-pixel-x-90-2-learn
728-pixel-x-90
<< >>

കൊച്ചി മെട്രോ വരുമാനത്തില്‍ വര്‍ദ്ധന

കൊച്ചി: സര്‍വ്വീസ് തുടങ്ങി അഞ്ച് മാസം പിന്നിടുമ്പോഴേക്കും കൊച്ചി മെട്രോ വരുമാനം സ്ഥിരതയിലേക്കെന്ന് സൂചന. തുടക്കത്തിലെ തിരക്ക് അവസാനിച്ചതോടെ യാത്രക്കാരെ ആകര്‍ഷിക്കാനായി അധികൃതര്‍ ചില സൗജന്യങ്ങള്‍ മുന്നോട്ട് വച്ചതാണ് ഇപ്പോള്‍ വരുമാനം കൂടിയിരിക്കുന്നത്. എന്നാല്‍ സൗജന്യ യാത്രയെന്ന ഓഫര്‍ നിര്‍ത്തലാക്കിയാല്‍ വീണ്ടും തിരിച്ചടിയാകുമോയേക്കാനും സാധ്യതയുണ്ട്.

കൊച്ചി മെട്രോ ട്രാക്കിലിറങ്ങിയ ആദ്യ മാസമാണ് വന്‍ വരുമാനം നേടിയത്. ഇതു തന്നെയാണ് സംരഭത്തിലെ ഇതുവരെയുള്ള റെക്കോഡ് വരുമാനവും. ആദ്യയാത്രയുടെ കൗതുകം മാറിയതും യാത്രക്കാരുടെ എണ്ണം നേര്‍ പകുതിയായി കുറഞ്ഞു. പിന്നീട് അതിലും താഴെയുമായി. ഒക്ടോബര്‍, സെപ്തംബര്‍ മാസങ്ങളിലാണ് വലിയ തോതില്‍ തിരക്ക് കുറവുണ്ടായത്.

പാലാരിവട്ടം മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള പദ്ധതിയുടെ രണ്ടാംഘട്ട യാത്ര ആരംഭിച്ചതോടെ വരുമാനത്തില്‍ പിന്നെയും വര്‍ദ്ധനയുണ്ടായി. അതുവരെ പ്രതിദിന വരുമാനം ശരാശരി ഏഴും എട്ടും ലക്ഷം രൂപയില്‍ നീങ്ങിയിരുന്നത് 11 ലക്ഷത്തിലേക്ക് കടന്നു. അടുത്തിടെ പ്രഖ്യാപിച്ച മടക്കയാത്ര സൗജന്യം ഓഫര്‍ ആളുകളെ വലിയതോതില്‍ ആകര്‍ഷിച്ചു. ഇതിന്റെ ഫലം യാത്രക്കാരുടെ എണ്ണത്തില്‍ വ്യക്തമാകുകയും ചെയ്തു. നവംബറിലെ രണ്ടാമത്തെ ആഴ്ച്ചയ്ക്കു ശേഷം യാത്രക്കാരുടെ എണ്ണം ഉദ്ഘാടന സമയത്തേതിന് അടുത്ത് വരെയെത്തി.

പരസ്യബോര്‍ഡുകള്‍, അനൗണ്‍സ്‌മെന്റുകള്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെ വരുമാനം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍, സ്ഥിരം യാത്രക്കാര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പാസ് ഏര്‍പ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്. ഇതെല്ലാം വരുമാനം ഇനിയും വര്‍ദ്ധിപ്പിക്കുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍.

INDIANEWS24.COM Kochi

Leave a Reply