728-pixel-x-90-2-learn
728-pixel-x-90
<< >>

കൊച്ചി മെട്രോ രാജ്യത്തിന് സമര്‍പ്പിച്ചു

കൊച്ചി: കേരളം കാത്തിരുന്ന കൊച്ചി മെട്രോ റെയില്‍ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കൊച്ചി മെട്രോ സ്മാര്‍ട്ട് വണ്‍ കാര്‍ഡും മുഖ്യമന്ത്രി പിണറായി വിജയന്‍ മൊബൈല്‍ വണ്‍ മെട്രോ ആപ്പും പ്രകാശനം ചെയ്തു.

കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലെ പ്രത്യേകം തയാറാക്കിയ വേദിയില്‍ വച്ചാണ് പ്രധാനമന്ത്രി കേരളത്തിന്റെ സ്വപ്ന പദ്ധതി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. പാലാരിവട്ടം മുതല്‍ പത്തടിപ്പാലം വരെയും തിരിച്ചും ഉദ്ഘാടനയാത്ര നടത്തിയതിന് ശേഷമായിരുന്നു ചടങ്ങ് നടന്നത്. സ്വാഗതപ്രസംഗത്തിനിടെ പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ പേര് പറഞ്ഞപ്പോള്‍ സദസ്സില്‍ വലിയ ആറവമാണ് ഉയര്‍ന്നത്. കരഘോഷം മിനുറ്റുകളോളം നീണ്ടുനിന്നു.

മേക്കിംഗ് ഇന്ത്യ കാഴ്ച്ചപ്പാട് മെട്രോ കോച്ചുകളില്‍ പ്രതിഫലിക്കുന്നതായി പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരെ ജീവനക്കാരായി തിരഞ്ഞെടുത്തതും മലിനീകരണം കുറഞ്ഞ സാങ്കേതിക വിദ്യ പ്രാവര്‍ത്തികമാക്കിയതിനെയും അദ്ദേഹം എടുത്തുകാട്ടി. വികസനത്തിനായി രാജ്യമെന്നോ സംസ്ഥാനമെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ആഹ്വാനം ചെയ്തു. വികസനകാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് പോസിറ്റീവ് സമീപനമാണ് ഉള്ളതെന്നും കേന്ദ്രത്തില്‍ നിന്നും തുടര്‍ന്നും സഹായങ്ങള്‍ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വികസനത്തോടൊപ്പം പരിസ്ഥിതിക്കും കേരള സര്‍ക്കാര്‍ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. പരിസ്ഥിതിക്ക് ആഘാതം വരുന്നതിനാലാണ് ആറന്മുള വിമാനത്താവളത്തിന് സംസ്ഥാന സര്‍ക്കാര്‍ എതിരുനിന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനോടും ഡി എം ആര്‍ സിയോടും പ്രത്യേകിച്ച് ഈ ശ്രീധരനോടും നന്ദി രേഖപ്പെടുത്തുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

INDIANEWS24.COM Kochi

Leave a Reply