728-pixel-x-90-2-learn
728-pixel-x-90
<< >>

കൊച്ചി മെട്രോ: രണ്ടാംഘട്ട പരീക്ഷണ ഓട്ടം തുടങ്ങുന്നു

കൊച്ചി: ഉദ്ഘാടനം കഴിഞ്ഞ കൊച്ചി മെട്രോയുടെ സര്‍വീസ് ദീര്‍ഘിപ്പിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച്ച ട്രയല്‍ റണ്‍ ആരംഭിക്കും. ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് നിലവില്‍ മെട്രോ സര്‍വീസ് നടത്തുന്നത്. ഇത് മഹാരാജാസ് കോളേജ് ഗ്രൗണ്ടിനടുത്ത്(കെ പി സി സി ജംഗ്ഷന്‍) വരെ ദീര്‍ഘിപ്പിക്കുന്നതാണ് പദ്ധതിയുടെ രണ്ടാംഘട്ടം.

കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം പൂര്‍ത്തിയാകുന്നതോടെ ഇതിന്റെ ദൂരം 18 കിലോമീറ്റര്‍ ആകും.മെട്രോയുടെ ആദ്യഘട്ടം മഹാരാജാസ് വരെയാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നെങ്കിലും നിര്‍മ്മാണം പൂര്‍ത്തിയാക്കാനായിരുന്നില്ല. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, കലൂര്‍, ലിസി, എം ജി റോഡ്, മഹാരാജാസ് കോളേജ് എന്നിങ്ങനെ അഞ്ച് സ്‌റ്റേഷനുകളാണ് പുതുതായി കൊച്ചിമെട്രോയോട് ചേര്‍ക്കപ്പെടുന്ന സ്റ്റേഷനുകള്‍. സര്‍വീസ് മഹാരാജാസ് വരെയെത്തുമ്പോള്‍ നഗരത്തിലെ പ്രധാന സ്ഥലങ്ങളൊല്ലാം തന്നെ മെട്രോയ്ക്ക് കീഴിലാകും. നോര്‍ത്ത്, സൗത്ത് റെയില്‍വെ സ്‌റ്റേഷനുകള്‍, മഹാരാജാസ് ഗ്രൗണ്ട്, കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ്, കലൂര്‍ സ്റ്റാന്റ് എന്നിവിടങ്ങിലേക്കുള്ള യാത്രയ്ക്ക് മെട്രോ വേഗമാകും.

പരീക്ഷണം വിജയകരമായാല്‍ സെപ്തംബറോടെ മെട്രോ സര്‍വീസിന് സജ്ജമാകുമെന്നാണ് കെ.എം.ആര്‍.എല്ലിന്റെ കണക്കുകൂട്ടല്‍. നാളെ ഒരു ട്രെയിനാണ് സര്‍വീസ് നടത്തുന്നത്. പരീക്ഷണ ഓട്ടം വിജയകരമായാല്‍ വേഗത കൂട്ടി അടുത്ത ദിവസം വീണ്ടും ട്രയല്‍ റണ്‍ നടത്തും. ഇതിനു ശേഷമായിരിക്കും കൂടുതല്‍ ട്രെയിനുകള്‍ ഉപയോഗിച്ചുള്ള പരീക്ഷണം. ഇത് വിജയിച്ചാല്‍ ട്രെയിനില്‍ ഭാരം കയറ്റിയുള്ള ട്രയല്‍ നടത്തും.

INDIANEWS24.COM Kochi

Leave a Reply