728-pixel-x-90-2-learn
728-pixel-x-90
<< >>

കൊച്ചി മെട്രോ രണ്ടാംഘട്ടമാകുന്നതോടെ ടിക്കറ്റ് നിരക്കുകള്‍ മാറിയേക്കും

കൊച്ചി: രണ്ടാംഘട്ടം കൂടി പൂര്‍ത്തിയാകുന്നതോടെ കൊച്ചി മെട്രോയുടെ ടിക്കറ്റ് നിരക്കുകള്‍ അവലോകനം ചെയ്യുമെന്ന് കെ എം ആര്‍ എല്‍ എംഡി. ഏലിയാസ് ജോര്‍ജ്. സാധാരണക്കാര്‍ക്ക് അപ്രാപ്യമാണ് മെട്രോ നിരക്കുകളെന്ന പരാതി ഉയരുന്നതിനിടെയാണ് ഈ അഭിപ്രായമെന്നത് ശ്രദ്ധേയമാണ്.

നിലവില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയ യാത്ര ചെയ്യുന്നതിന് 40 രൂപയാണ്. മിനിമം ചാര്‍ജ് പത്ത് രൂപയും. പത്തിന്റെ ഗുണിതങ്ങളായാണ് ദുരപരിധിയനുസരിച്ച് ടിക്കറ്റ് ചാര്‍ജ് മാറുന്നത്. മഹാരാജാസ് കോളജ് വരെയുള്ള രണ്ടാംഘട്ടം പൂര്‍ത്തിയാകുന്നതോടെ ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കുമെന്ന സൂചനയുണ്ട്. നിലവില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് മെട്രോ സര്‍വ്വീസ് നടത്തുന്നത്. രണ്ടാം ഘട്ടത്തിന്റെ പരീക്ഷണ ഓട്ടം തുടങ്ങിയിട്ട് ആഴ്ച്ചകള്‍ പിന്നിടുകയും ചെയ്തു.

INDIANEWS24.COM Kochi

Leave a Reply