728-pixel-x-90-2-learn
728-pixel-x-90
<< >>

കൊച്ചി മെട്രോ: പരീക്ഷണ ഓട്ടം തുടങ്ങി

കൊച്ചി:കേരളത്തിന്റെ ആദ്യ മെട്രോ ട്രെയിനിന്റെ പരീക്ഷണ ഓട്ടം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഗൗരിയെന്ന കുട്ടിയും ചേര്‍ന്ന് ഫഌഗ് ഓഫ് ചെയ്തു.രാവിലെ ആലുവയിലെ മുട്ടം യാര്‍ഡില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യമന്ത്രിക്കൊപ്പം പുതുതലമുറയുടെ പ്രതീകമായാണ് ഗൗരിയെന്ന ബാലികയെ ഉള്‍പ്പെടുത്തിയത്.മന്ത്രിമാരും ജനപ്രതിനിധികളുമടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെ എം ആര്‍ എല്‍) മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് ഐ.എ.എസ്, ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ എം.ഡി. മങ്കു സിങ്, മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്, അല്‍സ്‌റ്റോമിലെ ഉന്നതോദ്യോഗസ്ഥര്‍, ഫ്രഞ്ച് ഫണ്ടിംഗ് ഏജന്‍സിയായ എ.എഫ്.ഡിയുടെ പ്രതിനിധികള്‍ കൂടി പങ്കെടുത്ത ചടങ്ങില്‍ വൈദ്യതി മന്ത്രി ആര്യാടന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികള്‍ക്കും ക്ഷണിക്കപ്പെട്ട സദസ്സിനും പുറമേ ആയിരക്കണക്കിന് ജനങ്ങളാണ് ഈ നിമിഷത്തിനു സാക്ഷ്യം വഹിക്കാന്‍ മുട്ടം യാര്‍ഡില്‍ ഒത്തു ചേര്‍ന്നത്.

INDIANEWS24.COM Kochi

Leave a Reply