728-pixel-x-90-2-learn
728-pixel-x-90
<< >>

കൊച്ചി മെട്രോ ഉദ്ഘാടനം അടുത്ത മാസം

തിരുവനന്തപുരം:കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോ അടുത്ത മാസം കമ്മീഷന്‍ ചെയ്യും.കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെ എം ആര്‍ എല്‍)മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ ആണ് ഇക്കാര്യം അറിയിച്ചത്.ആലുവ മുതല്‍ പാലരിവട്ടം വരെയുള്ള ആദ്യഘട്ടത്തിന്റെ ഉദ്ഘാടനമാണ് ഏപ്രിലില്‍ നടക്കുക.ഇതിന്റെ തീയതി റെയില്‍വേ സുരക്ഷാ കമ്മീഷന്റെ പരിശോധനകള്‍ക്കു ശേഷം തീരുമാനിക്കും.

ആലുവ മുതല്‍ എറണാകുളം മഹാരാജാസ് കോളജ് വരെ പണി പൂര്‍ത്തിയാക്കിയശേഷം മതി ആദ്യഘട്ട മെട്രോ ഓടി തുടങ്ങേണ്ടത് എന്ന് സര്‍ക്കാര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റര്‍ ഉദ്ഘാടനം ചെയ്യാന്‍ ധാരണയായത്.

ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട ജംഗ്ഷന്‍ വരെ വിഭാവനം ചെയ്തിരിക്കുന്ന കൊച്ചി മെട്രോ റെയിലിന്റെ പിന്നീടുള്ള ഭാഗങ്ങള്‍ ഘട്ടം ഘട്ടമായി കമ്മീഷന്‍ ചെയ്യാനാണ് പദ്ധതി.നിലവില്‍ മഹാരാജാസ് വരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് കാര്യമായി പുരോഗമിക്കുന്നത്.തുടര്‍ന്നുള്ള പലയിടങ്ങളിലും സ്ഥലമേറ്റെടുക്കല്‍ അടക്കമുള്ളവ നടപ്പാക്കേണ്ടതുണ്ട്.

INDIANEWS24.COM T V P M

Leave a Reply