728-pixel-x-90-2-learn
728-pixel-x-90
<< >>

കൊച്ചി മെട്രോ ഉദ്ഘാടനം കലൂരില്‍

കൊച്ചി: കേരളത്തന്റെ അഭിമാനപദ്ധതിയായ കൊച്ചിമെട്രോയുടെ ഉദ്ഘാടനം 17ന് കലൂരില്‍ നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗകര്യമനുസരിച്ച് സമയം പിന്നീട് നിശ്ചയിക്കും. ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിന് മുന്നിലെ ഗ്രൗണ്ടായിരിക്കും വേദി. പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള എസ്.പി.ജിയുടെ പരിശോധനയ്ക്ക് ശേഷമാണ് വേദി നിശ്ചയിച്ചത്. അതേസമയം അദ്ദേഹം മെട്രോയില്‍ സഞ്ചരിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല.

ഉദ്ഘാടനം ആലുവയിലാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടതെങ്കിലും സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വേദി കലൂരില്‍ മതിയെന്ന് തീരുമാനമായത്. കെ.എം.ആര്‍.എല്‍ നിര്‍ദ്ദേശിച്ച ആലുവ, കലൂര്‍, മറൈന്‍ഡ്രൈവ് എന്നിവിടങ്ങളില്‍ പരിശോധന നടത്തിയ ശേഷമാണ് തീരുമാനം. കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ്, സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി ദിനേശ് എന്നിവരുമായും എസ്.പി.ജി സംഘം ചര്‍ച്ച നടത്തി.

ആദ്യഘട്ടത്തില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് കൊച്ചി മെട്രോ ഓടി തുടങ്ങുക. ഈ സാഹചര്യത്തില്‍ കലൂരില്‍ നടക്കുന്ന ഉദ്ഘാടനശേഷം പ്രധാനമന്ത്രിക്ക് മെട്രോയില്‍ കയറണമെങ്കില്‍ പാലാരിവട്ടത്തേക്ക് വരണം. സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലേടുത്തേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ. ഉദ്ഘാടനശേഷം പാലാരിവട്ടം മുതല്‍ ആലുവ വരെ പ്രധാനമന്ത്രി മെട്രോയില്‍ സഞ്ചരിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്.ഇതും ഉദ്ഘാടന സമയവും പ്രധാനമന്ത്രിയുടെ ഓഫീസുമായി ആലോചിച്ച് ഉടന്‍ തീരുമാനിക്കുമെന്ന് കെ.എം.ആര്‍.എല്‍ അറിയിച്ചു.

ഏതായാലും ഉദ്ഘാടനത്തിനായുള്ള അവസാനവട്ട ഒരുക്കങ്ങള്‍ നടക്കുകയാണ്. വേദി തീരുമാനിച്ചതോടെ ചുമതലയേല്‍പ്പിച്ച ഇവന്റ് മാനേജ്‌മെന്റ് കമ്പനി സ്‌റ്റേജ് പണിയുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങും. വലിയ ആഘോഷ പരിപാടികളും ഉദ്ഘാടനത്തോടനുബന്ധിച്ച് കെ.എം.ആര്‍.എല്‍ ഒരുക്കുന്നുണ്ട്.

INDIANEWS24.COM Kochi

Leave a Reply