728-pixel-x-90-2-learn
728-pixel-x-90
<< >>

കൊച്ചി മെട്രോയ്ക്കു വേണ്ടി 470 കോടി ബാങ്ക് വായ്പ്പയെടുക്കും

തിരുവനന്തപുരം:കേരളത്തിന്റെ പ്രഥമ മെട്രോ റെയില്‍ പദ്ധതിയായ കൊച്ചി മെട്രോയ്ക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ 470 കോടി ബാങ്ക് വായ്പ എടുക്കാന്‍ തീരുമാനിച്ചു.സ്ഥലം ഏറ്റുടുക്കുന്നതിനും മറ്റുമായി ചെലവിടുന്നതിനായാണ് വായ്പ്പയെടുക്കുന്നത്.സര്‍ക്കാര്‍ തന്നെ പത്ത് വര്‍ഷംകൊണ്ട ആന്വിറ്റി അടിസ്ഥാനത്തില്‍ തിരിച്ചടയ്ക്കുന്ന രീതിയിലാണ് വായ്പ എടുക്കുന്നത്.

ആലുവ മുതല്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള പദ്ധതിയുടെ ആദ്യഘട്ടം 2016 ജൂണില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന അവലോകന യോഗത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.വായ്പ്പയെടുക്കുന്നതിന് ദേശസാല്‍കൃത ബാങ്കുകളുമായി ചര്‍ച്ച നടത്തി പലിശ നിരക്കില്‍ അന്തിമ ധാരണയായിട്ടുണ്ട്.

മെട്രോയുടെ ആദ്യഘട്ടത്തില്‍ ഇടപ്പള്ളി, ചങ്ങമ്പുഴ, ലിസി ജംക്ഷന്‍, എംജി റോഡ് എന്നിവിടങ്ങളിലായി 0.733 ഹെക്ടര്‍ സ്ഥലം ഇനി ഏറ്റെടുക്കേണ്ടതുണ്ട്.33.904 ഹെക്ടര്‍ സ്ഥലം ആകെ വേണ്ടിയിരുന്നതില്‍ 33.171 ഹെക്ടറും ഏറ്റെടുത്തു കൈമാറിക്കഴിഞ്ഞു.മഹാരാജാസ് മുതല്‍ പേട്ട വരെയുള്ള രണ്ടാം ഘട്ടത്തില്‍ 6.506 ഹെക്ടര്‍ വേണ്ടിടത്ത് 3.009 ഹെക്ടര്‍ ഏറ്റെടുത്തിട്ടുണ്ട്.

INDIANEWS24 TVPM

Leave a Reply