728-pixel-x-90-2-learn
728-pixel-x-90
<< >>

കൊച്ചി മെട്രോയും ജിയോ-എയര്‍ ടെല്‍ സേവനങ്ങളും സൗജന്യം

കൊച്ചി:ഇന്ന് രാവിലെ മുട്ടം യാര്‍ഡിലും ആലുവയിലും വെള്ളം കയറിയതിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. വൈകുന്നേരം നാല് മണിയോടെ മെട്രോ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയാണ്. കൊച്ചിയിലെ പ്രളയദുരിതം പരിഗണിച്ച് കൊച്ചി മെട്രോ സേവനം സൗജന്യമായി നല്‍കും.

പ്രളയത്തില്‍ കുടുങ്ങിയവരെ സഹായിക്കാനായി മിക്ക ടെലികോം കമ്പനികളും രംഗത്തെത്തി. പ്രളയബാധിത സ്ഥലങ്ങളില്‍ ഏഴു ദിവസത്തേക്ക് അണ്‍ലിമിറ്റഡ് വോയ്‌സ്, ഡേറ്റ പാക്കുകളാണ് ജിയോ നല്‍കുന്നത്.എയര്‍ടെല്‍ പ്രീപെയ്ഡ് വരിക്കാര്‍ക്ക് 30 രൂപ ടോക്ക് ടൈം പാക്ക് നല്‍കും. ഏഴു ദിവസത്തേക്ക് ഒരു ജിബി ഡേറ്റയും നല്‍കും. ഇതോടൊപ്പം പ്രധാനദുരിതാശ്വാസ ക്യാംപുകളില്‍ എയര്‍ടെലും സേവനം ലഭ്യമാക്കും.

INDIANEWS24 KOCHI DESK

 

Leave a Reply