728-pixel-x-90-2-learn
728-pixel-x-90
<< >>

കൊച്ചി മെട്രോയില്‍ ഭിന്നലിഗംക്കാര്‍ക്ക് അവസരം നല്‍കാന്‍ തീരുമാനം

കൊച്ചി:നിര്‍മ്മാണം അന്തിമഘട്ടത്തിലേക്കെത്തിക്കൊണ്ടിരിക്കുന്ന കൊച്ചി മെട്രോയില്‍ ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കാന്‍ തീരുമാനം.കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെ എം ആര്‍ എല്‍) എംഡി. ഏലിയാസ് ജോര്‍ജ്ജ് അറിയിച്ചതാണിക്കാര്യം.രാജ്യത്ത് തന്നെ ഇത്തരത്തിലുള്ള ആദ്യ തീരുമാനമാണ് ഇത്‌.

ഏലിയാസ് ജോര്‍ജ്ജ് ഉള്‍പ്പെടെയുള്ള കെ എം ആര്‍ എല്ലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കാന്‍ തീരുമാനമായത്.കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം പി ദിനേശിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ പുരോഗമന തീരുമാനത്തിന് അധികൃതര്‍ക്ക് പ്രേരണയായതെന്ന് അറിയുന്നു.കഴിഞ്ഞ ദിവസം ഭിന്ന ലിംഗക്കാര്‍ക്ക് കൊച്ചിയില്‍ പോലീസ് മര്‍ദ്ദനമേല്‍ക്കേണ്ടിവന്നതായി വാര്‍ത്തയുണ്ടായിരുന്നു.

നേരത്തെ കുടുംബശ്രീ പ്രവര്‍ത്തകരെ ഏല്‍പ്പിക്കാനിരുന്ന മെട്രോയുടെ കസ്റ്റമര്‍ ഫെയ്‌സ്, ക്ലീനിംഗ് ജോലികള്‍ എന്നിവയില്‍പ്പെടുന്ന ഒരു വിഭാഗം തൊഴില്‍ മേഖലയിലേക്കാണ് ഭിന്നലിംഗക്കാരെ ആദ്യം പരിഗണിക്കുക.പോലീസിന്റെ കൈയിലുള്ള 176 ഭിന്നലിംഗക്കാരുടെ പേരുവിവരങ്ങള്‍ പരിശോധിച്ച് മതിയായ വിദ്യാഭ്യാസ യോഗ്യതകള്‍ക്കനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രമാകും ജോലി നല്‍കുക.

ഭിന്നലിംഗക്കാര്‍ക്ക് പലരും തൊഴില്‍ നല്‍കാന്‍ മടിക്കുന്ന സാഹചര്യം പരിഗണിച്ചാണ് കെ എം ആര്‍ എല്‍ ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്.ഇത്തരം ആളുകളെ അര്‍ഹമായ രീതിയില്‍ പരിഗണിച്ചില്ലെങ്കില്‍ വേശ്വാവൃത്തിയടക്കമുള്ളവയിലേക്ക് തിരിയാനിടകായുമെന്ന സാഹചര്യം കണക്കിലെടുത്താണ് കെ എം ആര്‍ എല്‍ തീരുമാനം വന്നിരിക്കുന്നത്.

INDIANEWS24.COM Kochi

Leave a Reply