കൊച്ചി:കേരളത്തിന്റെ സ്വപ്നപദ്ധതിയായ മെട്രോ റെയ്ലിലൂടെയുള്ള പരീക്ഷണ ഓട്ടം ഫെബ്രുവരിയില്‍ നടക്കും.കെ എം ആര് എല്‍. എംഡി. ഏലിയാസ് ജോര്‍ജ്ജ് അറിയിച്ചതാണ് ഇക്കാര്യം.എത്ര ദൂരത്തിലാകും പരീക്ഷണ ഓട്ടം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ആലുവയിലെ മുട്ടം മുതലാണ് പരീക്ഷണ ഓട്ടത്തിന് തീരുമാനിച്ചിരിക്കുന്നത്.എവിടെ വരെ വേണമെന്ന കാര്യം മെട്രോ ജോലികള്‍ തീരുന്ന മുറയ്ക്ക് നിശ്ചയിക്കും.ജോലിയിലെ വേഗക്കുറവ് പദ്ധതി വൈകാനിടയാക്കിയെന്ന് അദ്ദേഹം പറഞ്ഞു.മുട്ടത്തും ട്രയല്‍ റണ്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സ്റ്റേഷനുകളിലെയും ജോലികള്‍ ഊര്‍ജ്ജിതമായി പൂര്‍ത്തിയാക്കും.അതിന് ശേഷമായിരിക്കും പരീക്ഷണ ഓട്ടം.
INDIANEWS24.COM Kochi