728-pixel-x-90-2-learn
728-pixel-x-90
<< >>

കൊച്ചി – തിരുവനന്തപുരം വിമാനയാത്രയ്ക്ക് 799 രൂപ

കൊച്ചി: കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഫ്‌ളൈറ്റില്‍ യാത്ര ചെയ്യാന്‍ വെറും 799 രൂപ.ഇന്‍ഡിഗോ എയര്‍ലൈന്‍സ് ആഭ്യന്തര സര്‍വ്വീസുകള്‍ക്ക് പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്ത് കുറഞ്ഞ നിരക്കില്‍ വിമാനയാത്രയ്ക്ക് അവസരമൊരുങ്ങുന്നത്.

കൊച്ചി -തിരുവനന്തപുരം കൂടാതെ കോയമ്പത്തൂര്‍ -ചെന്നെ യാത്രയ്ക്കും 799 രൂപ തന്നെയാണ് ഈടാക്കുക ബെംഗളുരു-ഹൈരാബാദ് റൂട്ടില്‍ 999 രൂപയുമാണ് ടിക്കറ്റ് ചാര്‍ജ്.ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ നിരക്കുകളില്‍ യാത്ര ചെയ്യാനാകുക. ഡിസംബര്‍ 14 മുതല്‍ 2017 ഒക്ടോബര്‍ 28 വരെയുള്ള കാലയളവിലേയ്ക്കാണ് ഓഫര്‍.ഇതേ സമയം തിരഞ്ഞെടുത്ത റൂട്ടുകളില്‍ 899 രൂപയ്ക്ക് ടിക്കറ്റുമായി ജെറ്റ് എയര്‍വേയ്‌സ് രംഗത്തെത്തിയിട്ടുണ്ട്.മറ്റൊരു വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റ് 737 രൂപയ്ക്ക് ടിക്കറ്റ് ഓഫര്‍ നല്‍കിയിട്ടുണ്ട്‌.

INDIANEWS24.COM Kochi

Leave a Reply