jio 800x100
jio 800x100
728-pixel-x-90
<< >>

കൊച്ചി കപ്പല്‍ശാലയ്ക്ക് അഭിമാന നേട്ടം

കൊച്ചി:കൊച്ചിയിലെ കപ്പല്‍ നിര്‍മ്മാണ ശാലയ്ക്ക് അഭിമാന നേട്ടം.കപ്പല്‍ശാലയുടെ ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ 17 ശതമാനം അറ്റാദായ വളര്‍ച്ച നേടി. കപ്പല്‍ നിര്‍മ്മാണത്തില്‍ നിന്ന് 454.39 കോടി രൂപയും കപ്പലുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതിലൂടെ 204.34 കോടി രൂപയുടെയും വരുമാനമാണ് കൊച്ചി കപ്പല്‍ശാല നേടിയെടുത്തത്. ഇതോടെ കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡിന്‍റെ മൊത്ത വരുമാനം 556.25 കോടിയില്‍ നിന്ന് 658.73 കോടിയിലേക്ക് ഉയര്‍ന്നു.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായ വളര്‍ച്ച 106.31 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 91.16 കോടി രൂപയായിരുന്നു ലാഭം.

INDIANEWS24 KOCHI DESK

 

 

Leave a Reply