jio 800x100
jio 800x100
728-pixel-x-90
<< >>

കൊച്ചി ഏകദിനം മറ്റന്നാള്‍; മഴ ഭീഷണി

കൊച്ചി:കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ ബുധനാഴ്ച്ച നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റിന് മഴ ഭീഷണി.അടുത്ത രണ്ട് ദിവസം മധ്യകേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത് ക്രിക്കറ്റ് പ്രേമികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി, സുരേഷ് റെയ്‌ന എന്നിവരടക്കം നാല് പേരൊഴികെയുള്ള ഇന്ത്യന്‍ താരങ്ങള്‍ കൊച്ചിയിലെത്തിയിട്ടുണ്ട്.ഇവര്‍ ഇന്നലെ ഉച്ചയ്ക്ക് 1.30ന് പരിശീലനത്തിനിറങ്ങുകയും ചെയ്തു.അതേസമയം നെടുമ്പാശേരിയിലെത്തിയ വെസ്റ്റീന്‍ഡീസ് ടീമിനെ ഹോട്ടലിലെത്തിക്കുന്നതില്‍ ചെറിയ സുരക്ഷാ വീഴ്ച്ചയുണ്ടായത് രൂക്ഷവിമര്‍ശനത്തിനിടയാക്കി.താരങ്ങളെത്തുന്ന വിവരം കെ സി എ പോലീസിനെ അറിയിക്കാതിരുന്നതാണ് സുരക്ഷാ വീഴ്ച്ചയുണ്ടായതെന്ന് പോലീസ് വ്യക്തമാക്കി.ആശയക്കുഴപ്പത്തെ തുടര്‍ന്ന് വിന്‍ഡീസ് ടീമംഗങ്ങള്‍ രണ്ട് തവണ ബസ് മാറിക്കയറിയതാണ് പ്രശ്‌നമായത്.

നാല് വര്‍ഷം മുമ്പ്‌ കൊച്ചിയിലെ ഇന്ത്യ-ഇംഗ്ലണ്ട് ഏകദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു.അന്ന് ഒരോവര്‍ പോലും എറിയാന്‍ കഴിഞ്ഞിരുന്നില്ല.

INDIANEWS24.COM KOCHI

Leave a Reply