jio 800x100
jio 800x100
728-pixel-x-90
<< >>

കൊച്ചി ഏകദിനം: ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയില്ല

മുംബൈ:കൊച്ചി ഏകദിനത്തില്‍ മലയാളി താരം സഞ്ജു വി സാംസന്‍ ഉണ്ടാവില്ല.ഇംഗ്ലണ്ട് പര്യടനത്തില്‍ ഉണ്ടായിരുന്ന മലയാളി താരത്തെ ഒഴിവാക്കി സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഉള്‍പ്പെടുത്തിക്കൊണ്ട് വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.

ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം ഒക്‌ടോബര്‍ എട്ടിന് കൊച്ചിയിലാണ്. രണ്ടാം ഏകദിനം 11 ന് ഡല്‍ഹിയിലും മൂന്നാം ഏകദിനം 14 ന് വിശാഖപട്ടണത്തും നാലാം ഏകദിനം 17 ന് ധര്‍മശാലയിലും അവസാനത്തേത് 20 ന് കൊല്‍ക്കത്തയിലും നടക്കും.പരുക്ക് ഭേദമാകാതിരുന്നതിനാല്‍ രോഹിത് ശര്‍മ്മയെ ടീമില്‍ നിന്നും ഒഴിവാക്കി.തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കുന്ന സ്പിന്നര്‍ ആര്‍ അശ്വിന് വിശ്രമം അനുവദിച്ചു ലെഗ് സ്പിന്നര്‍ അമിത് മിശ്ര ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

ടീം ഇന്ത്യ: എം എസ് ധോണി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, അജങ്ക്യ രഹാനെ, വിരാട് കോഹ്‌ലി, അമ്പാട്ടി റായിഡു, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, എം വിജയ്, കുല്‍ദീപ് യാദവ്.

ഇന്ത്യന്‍ ടീം നാളെ കൊച്ചിയിലെത്തും. വിന്‍ഡീസ് ടീം തിങ്കളാഴ്ച്ചയും.കൊച്ചി ഏകദിനത്തിനുള്ള ടിക്കറ്റ് തിങ്കളാഴ്ച്ചയും വില്‍ക്കുമെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

INDIANEWS24.COM SPORTS DESK

 

Leave a Reply