കൊച്ചി: കേരളം കാത്തിരുന്നപോലെ തന്നെ ഫുട്ബോള്‍ പ്രേമികളുടെ മനംനിറച്ച് കൊച്ചിയില്‍ ലോകകപ്പിന്റെ ആവേശകരമായ തുടക്കം. ആദ്യകളിയില്‍ കേരളത്തിന്റെ ലഹരിയായ ബ്രസീല്ടീം നേടിയ വിജയം കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ പരിമിതമായി കാണികളാലും ആവേശകടല്‍ തന്നെ തീര്‍ത്തു. ആദ്യം ലീഡ് ചെയ്ത സ്പെയിന്റെ ഒരു ഗോളിനെതിരെ രണ്ടെണ്ണമിട്ടാണ് മഞ്ഞപ്പട മലയാളമണ്ണില്‍ വരവറിയിച്ചത്.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ ബ്രസീലെന്നും അര്‍ജന്റീനയെന്നും കേള്‍ക്കുന്ന കേരളയീര്‍ക്ക് ഫുട്ബോള്‍ വെറും ആവേശമല്ല, ലഹരിയാണ്. ഇന്ത്യ ആതിഥേയം വഹിക്കുന്ന ഈ ലോകകപ്പില്‍ അര്ജന്റീനയില്ലെന്നറിഞ്ഞതോടെ നിരവധിപേര്‍ നിരാശരായെങ്കിലും കേരളത്തില്‍ നടക്കുന്ന കളികള്‍ ബ്രസീലിന്റേതാകുമെന്നറിഞ്ഞതോടെ ഫുട്ബോള്‍ പ്രേമികള്‍ വീണ്ടും ഉണര്‍ന്നു. ആ ഉണര്‍വിന്റെ പാരമ്യം ഇന്ന് ഒരു ലക്ഷം പേരെ വഹിക്കാന്‍ ശേഷിയുള്ള കലൂര്‍ സ്റ്റേഡിയത്തിലെ പരിമിതമായ 29000 കാണികളിലും നിറഞ്ഞു നിന്നു.
INDIANEWS24.COM Kochi