728-pixel-x-90-2-learn
728-pixel-x-90
<< >>

കൊച്ചിയില്‍ 30 കോടിയുടെ ലഹരി മരുന്ന് പിടിച്ചെടുത്തു

കൊച്ചി: ആലുവയില്‍ മുപ്പത് കോടിയോളം രൂപ വിലവരുന്ന ലഹരിമരുന്ന് പിടിച്ചെടുത്തു. അഞ്ചു കിലോ മെഥിലീന്‍ ഡയോക്‌സി മെതാംഫിറ്റമിന്‍ (എംഡിഎംഎ) ആണ് പിടിച്ചെടുത്തത്. എക്സ്റ്റസി എന്നറിയപ്പെടുന്ന ഈ ലഹരിമരുന്ന് ഇത്രയധികം പിടിച്ചെടുക്കുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യം.

ഇതുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ഇവര്‍ സഞ്ചരിച്ചതെന്നു കരുതുന്ന വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നെടുമ്പാശേറി ഭാഗത്ത് നിന്ന് എക്‌സൈസിന്റെ സ്‌പെഷ്യല്‍ സംഘമാണ് ലഹരിമരുന്ന് പിടിച്ചത്.

അഫ്ഗാനിസ്ഥാനില്‍ നിന്നും ഡല്‍ഹി വഴി പാലക്കാട്ടേക്ക് മരുന്നെത്തിക്കുകയായിരുന്നു നിര്‍ദേശമെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി പറയുന്നു. ഇവിടെ നിന്നു ട്രോളിബാഗിന്റെ ഫ്‌ലാപ്പിനുള്ളില്‍ പാക്കറ്റ് ഒളിപ്പിച്ച് ഗള്‍ഫിലെത്തിക്കുന്നതിനായിരുന്നു നിര്‍ദേശം. ആരാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്നോ ആര്‍ക്കുവേണ്ടിയാണിതെന്നോ പങ്കാളികള്‍ക്ക് വിവരമുണ്ടാകില്ല. വാട്‌സാപ്പ് വഴിയാണ് നിര്‍ദേശങ്ങള്‍ കൈമാറുന്നത്.

ഇതേ ലഹരിമരുന്ന് നേരത്തെ കൊച്ചിയില്‍ നിന്നും പിടിച്ചെടുത്തിരുന്നു. അത് അഞ്ചു കോടി വിലവരുന്നതായിരുന്നു. അതോടെയാണ് കേരളത്തിലും എംഡിഎംഎ വില്‍പന വര്‍ധിച്ചതായി കണ്ടെത്തിയത്. പിന്നീടാണ് പരിശോധന കൂടുതല്‍ കര്‍ശനമാക്കിയ സാഹചര്യത്തിലാണ് ഇത്രയധികം ലഹരിമരുന്ന് കണ്ടെത്തിയത്.

INDIANEWS24.COM Kochi

Leave a Reply