728-pixel-x-90-2-learn
728-pixel-x-90
<< >>

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടിട്ട് ഇന്ന് ഒരുവര്‍ഷം തികയുന്നു

കൊച്ചി: കേരള മനസാക്ഷിയെ ഞെട്ടിച്ച് ഓടുന്ന കാറില്‍ യുവനടി ആക്രമിക്കപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17ന് രാത്രിയിലാണ് ദാരുണമായ സംഭവം. ആക്രമണത്തിനിരയാകുമ്പോള്‍ തിരക്കേറിയ നഗരത്തിലൂടെ വാഹനം ഓടിപ്പോകുകയായിരുന്നു.

ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ചലച്ചിത്ര പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ മഞ്ജു വാര്യര്‍ നടത്തിയ വെളിപ്പെടുത്തലാണ് നടിയെ ആക്രമിച്ച കേസില്‍ വഴിതിരിവുണ്ടാക്കിയത്. ക്വട്ടേഷന്‍ സംഘം പണത്തിനുവേണ്ടി ചെയ്തതെന്ന രീതിയില്‍ അവസാനിക്കുമായിരുന്ന കേസ് പ്രമുഖ നടന്റെ അറസ്റ്റില്‍ വരെ എത്തിച്ചു. ആദ്യ ഘട്ട അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച് കേസില്‍, അന്വേഷണം അവസാനിച്ചെന്ന പ്രതീതിയുണ്ടാക്കി ഗൂഢാലോചനക്കാര്‍ക്കായി വലവിരിച്ചിരിക്കുകയായിരുന്നു പോലീസ്. ഒടുവില്‍ ഓഗസ്റ്റ് 10ന് ദിലീപ് അറസ്റ്റിലായതോടെയാണ് നടിയെ ആക്രമിച്ച കേസിലെ ക്വട്ടഷനും അതിന് പിന്നിലുള്ള ഞെട്ടിക്കുന്ന കഥകളും പുറം ലോകമറിഞ്ഞത്.

വിചാരണയ്ക്കായി സെഷന്‍സ് കോടതിയുടെ പരിഗണനയിലുള്ള കേസില്‍ പ്രതിയായ ദിലീപും ആക്രമിക്കപ്പെട്ട നടിയും ഹൈക്കോടതിയെ ഉടന്‍ സമീപിക്കുമെന്നാണറിയുന്നത്. കേസില്‍ വനിതാ ജഡ്ജിയെ വിചാരണയ്ക്കായി അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് നടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. പ്രോസിക്യൂഷനും ഈ ആവശ്യം ഉന്നയിച്ചിരുന്നു.

INDIANEWS24.COM Kochi

Leave a Reply