728-pixel-x-90-2-learn
728-pixel-x-90
<< >>

കൊച്ചിയില്‍ കെട്ടിടത്തിലുള്ളവര്‍ ഓടി പുറത്തിറങ്ങി

കശ്മീര്‍:ഉത്തരേന്ത്യയിലും പാക്കിസ്താനിലും അഫ്ഗാനിസ്ഥാനിലുമായി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.45 ഓടെ ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ എറണാകുളത്ത് കലൂരിലും അനുഭവപ്പെട്ടു.ഇവിടെ വിവിധ കെട്ടിടങ്ങളിലുണ്ടായിരുന്നവര്‍ ചില അപാകതകള്‍ അനുഭവപ്പെട്ട് തിടുക്കത്തില്‍ ഓടി പുറത്തിറങ്ങി.കുറേ പേരിലെങ്കിലും ഞെട്ടലുളവാക്കിയതായി അറിയുന്നു.എന്നാല്‍ റോഡുകളിലും വാഹനങ്ങളില്‍ യാത്ര ചെയ്തവര്‍ക്കും കാര്യമായ ഒന്നും തോന്നിയില്ല.

റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയാണ്. 196 കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചതായാണ് അറിയുന്നത്.ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞതായി റിപ്പോര്‍ട്ട്.ഇന്ത്യയിലേക്കാല്‍ കൂടുതല്‍ ആളപായം പാക്കിസ്ഥാനിലാണെന്നാണ് അറിയുന്നത്.

INDIANEWS24.COM Kochi

Leave a Reply