728-pixel-x-90-2-learn
728-pixel-x-90
<< >>

കൊച്ചിയില്‍ കപ്പലിലെ പൊട്ടിത്തെറിക്ക് കാരണം അസറ്റലിന്‍ വാതകം

കൊച്ചി: കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലുണ്ടായ പൊട്ടിത്തെറിക്ക് കാരണമായത് അസറ്റലിന്‍ വാതകമാണെന്ന് സ്ഥിരീകരണം. ഫോറന്‍സിക് പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ചൊവ്വാഴ്ച്ച രാവിലെ പത്തരയോടെയാണ് കൊച്ചിയിലെ കപ്പല്‍ നിര്‍മ്മാണശാലയില്‍ പൊട്ടിത്തെറിയുണ്ടായത്. സംഭവത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.

അപകടം സംബന്ധിച്ച് അന്വേഷണം നടത്തുന്ന പോലീസ് വ്യാഴാഴ്ച്ച ഷിപ്പ് യാര്‍ഡിലെ കരാര്‍ ജീവനക്കാരെയും ചോദ്യംചെയ്യും. കപ്പലില്‍ ജോലിക്ക് മുന്‍പ് ഗ്യാസ് ഫ്രീ ആണെന്ന് ഉറപ്പുവരുത്തുന്നതില്‍ വീഴ്ച പറ്റിയതായി നിഗമനങ്ങളുണ്ട്. കൂടാതെ ഗ്യാസ് കട്ടറില്‍ തലേ ദിവസവും വാതകം ചോര്‍ന്നതായി കണ്ടെത്തുക കൂടി ചെയ്തിട്ടുണ്ട്. വെള്ളം സംഭരിക്കുന്ന ടാങ്ക് പൊട്ടിത്തെറിച്ചായിരുന്നു അപകടം.

INDIANEWS24.COM Kochi

Leave a Reply