കൊച്ചി:ഗൂഗിളുമായി സഹകരിച്ച് രാജ്യത്തെ റയില്‍വേസ്റ്റേഷനുകളില്‍ നടപ്പാക്കിവരുന്ന അതിവേഗത്തിലുള്ള സൗജന്യ വൈഫൈ സംവിധാനം കൊച്ചിയിലും.നേരത്തെ മുംബൈ റയില്‍വേസ്റ്റേഷനില്‍ തുടക്കമിട്ട പദ്ധതി അധികം താമസിയാതെ കൊച്ചിയിലേത് അടക്കം മറ്റ് ഏഴ് സ്റ്റേഷനുകളില്‍ കൂടി പ്രാവര്‍ത്തികമാകും.
എറണാകുളം ജംഗ്ഷന് സ്റ്റേഷനിലാകും ഫ്രീ വൈഫൈ ലഭിക്കുക.മുഴുനീള സിനിമകള്‍ നാല് മിനുറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന തരത്തില്‍ അതിവേഗ വൈഫൈ ഇന്റര്‍നെറ്റ് സര്‍വീസായിരിക്കും രാജ്യത്തെ പ്രമുഖ റയില്‍വേ സ്റ്റേഷനുകളില്‍ ലഭിക്കുകയെന്ന് പ്രഖ്യാപിച്ചിരുന്നു.റയില്‍വേസ്റ്റേഷനുകളില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന ആദ്യ നൂറ്സ്റ്റേഷനുകളുടെ മാപ്പ് നേരത്തെ പ്രസിദ്ധപ്പെടുത്തിയിരുന്നു.കേരളത്തില്‍ നിന്നും എറണാകുളം, തിരുവനന്തപുരം, തൃശ്ശൂര്‍, കൊല്ലം, കണ്ണൂര്‍ എന്നീ അഞ്ച് ജില്ലകളാണ് ഇതില്‍ ഇടംപിടിച്ചത്.ഇതില്‍ കൊച്ചിയിലെ സ്റ്റേഷനിലാണ് അധികം താമസിയാതെ വൈഫൈ സൗകര്യം എത്താന്‍പോകുന്നത്.
INDIANEWS24.COM Kochi