728-pixel-x-90-2-learn
728-pixel-x-90
<< >>

കൊച്ചിയിലേത് രാജ്യത്തെ മികച്ച പാസ്‌പോര്‍ട്ട് ഓഫീസ്‌

ന്യൂഡല്‍ഹി: തുടര്‍ച്ചയായി നാലാം വട്ടവും കൊച്ചിയിലെ പാസ്‌പോര്‍ട്ട് ഓഫീസിനെ രാജ്യത്തെ മികച്ച പാസ്‌പോര്‍ട്ട് ഓഫീസായി തിരഞ്ഞെടുത്തു.ഇതോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.എ കാറ്റഗറിയിലെ പുരസ്‌കാരമാണ് കൊച്ചി നേടിയതെങ്കില്‍. ബി കാറ്റഗറിയിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ കേരളത്തിലെ പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളാണ്.

എ കാറ്റഗറിയില്‍ പത്തില്‍ 9.85 പോയിന്റ് നേടിയാണ് കൊച്ചി ഒന്നാമതെത്തിയത്. രണ്ടാമതുള്ള ജലന്ദറിന് 9.75 പോയിന്റും മൂന്നാമതുള്ള അഹമ്മദാബാദിന് 9.30 പോയിന്റുമാണ്.തിരുവനന്തപുരവും മലപ്പുറവുമാണ് ബി കാറ്റഗറിയില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. മൂന്നാം സ്ഥാനത്ത് മധുരൈക്കൊപ്പം കോഴിക്കോടും പങ്കുവെക്കുകയായിരുന്നു. സി കാറ്റഗറിയില്‍ കോയമ്പത്തൂര്‍, അമൃത്‌സര്‍, ഷിംല എന്നിവിടങ്ങളിലെ കേന്ദ്രങ്ങള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

INDIANEWS24.COM NEWDELHI

Leave a Reply