jio 800x100
jio 800x100
728-pixel-x-90
<< >>

സച്ചിന്‍ കൊച്ചിയിലെ സ്വന്തം വീട്ടില്‍ എത്തി

കൊച്ചി:ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ക്രിക്കറ്റ് ദൈവത്തിനൊരു വീട്.എറണാകുളത്തെ പനങ്ങാട് കായല്‍ തീരത്തോട് ചേര്‍ന്ന സ്ഥലത്തുള്ള വില്ലയാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ സ്വന്തമാക്കിയത്.ഇവിടെ ശനിയാഴ്ച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിന്റേത്.

കായലിനെ അഭിമുഖീകരിക്കുന്ന മൂന്ന് നിലകളിലുള്ള വില്ലയാണ് താരത്തിന് ഇഷ്ടപ്പെട്ടത്.സ്വിമ്മിംഗ് പൂളം ജിമ്മും സജ്ജീകരിച്ചിച്ചുള്ളതാണ് വില്ലയ്ക്ക് മുന്നില്‍ നിരവധി പേര്‍ സച്ചിന്റെ വരവും കാത്ത് തടിച്ചുകൂടിയിരുന്നു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗി(ഐ എസ് എല്‍)ല്‍ കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഉടമയായ സച്ചിന് കൂടുതല്‍ സമയം ഇവിടെ ചിലവിടാനാണ് കേരളത്തില്‍ വില്ല സ്വന്തമാക്കിയതെന്ന് അറിയുന്നു.ഇത്തവണ തിരുവോണ ദിനത്തില്‍ കേരളീയര്‍ക്ക് ഓണാശംസ നേര്‍ന്ന സച്ചിന്‍ വാഴയിലയില്‍ ചോറുണ്ണുന്ന ചിത്രം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു.

INDIANEWS24.COM Kochi

Leave a Reply