728-pixel-x-90-2-learn
728-pixel-x-90
<< >>

കൊച്ചിയിലെ നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തനരഹിതം

കൊച്ചി:നഗരസുരക്ഷയ്ക്ക് കരുത്തുകൂട്ടാന്‍ എറണാകുളത്ത്‌ വിവിധയിടങ്ങളില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളെല്ലാം പ്രവര്‍ത്തനരഹിതം.2012ല്‍ കൊച്ചിയിലെ പലയിടങ്ങളിലായി സ്ഥാപിച്ച 99 നിരീക്ഷണക്യമാറകളില്‍ പലതും നോക്കുകുത്തികളായിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.വിവരാവകാശ രേഖയിലൂടെയാണ് ഇക്കാര്യം വെളിവായത്.

ഇലക്ട്രോണിക് കണ്ണുകള്‍ വെട്ടിച്ച് കൊച്ചിയില്‍ ഇനി ഒന്നും സംഭവിക്കില്ലെന്നായിരുന്നു ക്യാമറകള്‍ സ്ഥാപിക്കുമ്പോള്‍ ആഭ്യന്തരവകുപ്പ് പറഞ്ഞിരുന്നത്.എന്നാല്‍ ഇവ സ്ഥാപിച്ച് വര്‍ഷം ഒന്ന് തികയുമ്പോഴേക്കും പലതും കേടാകാന്‍ തുടങ്ങി.2015 വരെ 77 ക്യാമറകളുടെയും പ്രവര്‍ത്തനം നിലച്ചു.

കെല്‍ട്രോണിനാണ് ക്യാമറകളുടെ അറ്റകുറ്റ പണികള്‍ നടത്തേണ്ടത്.എന്നാല്‍ ഇതിന്റെ ചിലവ് വഹിക്കാന്‍ പോലീസ് തയ്യാറാകത്തതിനാല്‍ കെല്‍ട്രോണ്‍ ഈ ദൗത്യത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇതേ കുറിച്ച് കൂടുതല്‍ അറിയാനായത്.കേസിന്റെ അന്വേഷണങ്ങള്‍ക്കായി വ്യാപാര സ്ഥാപനങ്ങളിലെയും വീടുകളിലെയും ക്യാമറയെ തെളിവിനായി ആശ്രയിക്കേണ്ടിവന്നു.

INDIANEWSS24.COM

Leave a Reply