jio 800x100
jio 800x100
728-pixel-x-90
<< >>

കൊച്ചിയിലെ തീ നിയന്ത്രണ വിധേയം,ബംഗളൂരിലും ബന്തിപ്പൂരിലും സ്ഥിതി മെച്ചപ്പെട്ടു,വയനാട്ടില്‍ വീണ്ടും കാട്ടുതീ

കൊച്ചി :ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമായതായി ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫറുള്ള അറിയിച്ചു. തീ പൂര്‍ണ്ണമായും അണച്ചു.പുകയ്ക്കും ഏറെക്കുറെ ശമനമായി. ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ നിന്നും കിലോമീറ്ററുകൾ അകലെയുള്ള ഇരുമ്പനം,ഏരൂര്‍,തൃപ്പുണിത്തുറ,വൈറ്റില, കടവന്ത്ര, മരട്, ചമ്പക്കര, അമ്പലമുകൾ തുടങ്ങി പനമ്പിള്ളി നഗര്‍,എം ജി റോഡ്‌ വരെയുള്ള സ്ഥലങ്ങളില്‍ കടുത്ത പുക ശല്ല്യം ഉണ്ടാകുകയും നിരവധി പേര്‍ക്ക് ശ്വാസ തടസം അനുഭവപ്പെടുകയും ചെയ്തിരുന്നു. ന്ന മേഖലയിലാണ് ഇന്നലെ തീപിടുത്തം ഉണ്ടായത്.

രണ്ട് മാസത്തിനിടെ നാലാം തവണയാണ് ബ്രഹ്മപുരം പ്ലാന്റിന് തീപിടിക്കുന്നത്.കൊച്ചി മേയറുടെയും നഗരസഭാ ഭരണ നേത്രുത്വത്തിന്റെയും പിടിപ്പുകേടു മൂലമാണ് തുടര്‍ച്ചയായി തീ പിടുത്തമുണ്ടാകുന്നതെന്നു സി പി എം ജില്ലാ നേതൃത്ത്വം ആരോപണമുന്നയിച്ചിരുന്നു.അതെ സമയം  തീ പിടുത്തം സാമൂഹ്യ വിരുദ്ധർ നടത്തിയ അട്ടിമറിയാണോ എന്ന് സംശയിക്കുന്നതായി കൊച്ചി മേയർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ തീ പിടുത്തത്തിന്റെ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് റവന്യു മന്ത്രി ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.പ്ലാന്റിലെ പ്ലാസ്റ്റിക് സംസ്‌കരിക്കുന്ന മേഖലയിലാണ് ഇന്നലെ തീപിടുത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. വൈകിട്ട് നാല് മണിയോടെയാണ് തീ പിടുത്തം ഉണ്ടായത്. അഗ്‌നിശമന സേന, ബി.പി.സി.എല്‍ എന്നിവയുടേതടക്കം 15 ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. കഴിഞ്ഞ മാസം രണ്ട് തവണ ഇവിടെ തീ പിടുത്തമുണ്ടായിരുന്നു.fire 3

ഇതിനിടെ കൊച്ചിയിലെ മംഗളവനത്തിലും മലപ്പുറത്തെ എടവണ്ണയിലെ പെയിന്റ് ഗോഡൌണിലും  തീ പിടുത്തമുണ്ടായത് കേരളമാകെ ആശങ്ക പടര്‍ത്തി.ബംഗളൂല്‍ എയര്‍ ഷോ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ തീ പിടുത്തത്തില്‍ മുന്നൂറോളം കാറുകള്‍ കത്തിയമര്‍ന്നതും ബന്ദിപ്പൂര്‍ വനത്തില്‍ കാട്ടുതീ പടര്‍ന്നതും ജനങ്ങള്‍ക്കിടയില്‍ കടുത്ത അസ്വസ്ഥതയ്ക്ക് കാരണമായി.

അതേ സമയം വയനാട്ടില്‍ വീണ്ടും കാട്ടു തീ ഭീതി പടര്‍ത്തുന്നു.രണ്ട് ദിവസത്തിനിടെ രണ്ടാം തവണയും തീപിടിത്തംമുണ്ടായി. ഇന്നലെ ബന്ദിപ്പൂർ ഹൈവേയിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ ബാണാസുര മലയിലും കാട്ടുതീ പടരുകയാണ്. സൗത്ത് വയനാട് ഡിവിഷനിലെ കാപ്പിക്കളം, കുറ്റിയാം മല എന്നിവിടങ്ങളിലാണ് തീ പടരുന്നത്.തീ നിയന്ത്രണവിധേയമാണെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്. മൂന്ന് ദിവസം മുൻപാണ് ഇവിടെ കാട്ടുതീ കണ്ടത്. എന്നാൽ മലയ്ക്ക് മുകളിൽ മാത്രമേ തീ ഉണ്ടാകൂ എന്ന് കരുതി നാട്ടുകാർ ഇതിനെ അവഗണിച്ചു. എന്നാൽ പിന്നീട് കാട്ടുതീ വലിയ രീതിയിൽ പടരുകയായിരുന്നു. അന്ന് വനംവകുപ്പ് വന്ന് തീ കെടുത്തുകയും ചെയ്തിരുന്നു.പിന്നീട് ചില ഭാഗത്ത് തീ കെട്ടിരുന്നില്ല. അങ്ങനെയാണ് തീ പടർന്നത്. മലയ്ക്ക് താഴെ ജനവാസകേന്ദ്രങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. ഏതെങ്കിലും സാഹചര്യങ്ങളിൽ തീ പടർന്നാൽ അവിടെയുള്ളവരെ ഒഴിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ഇന്നലെ വയനാട് വന്യജീവി സങ്കേതത്തോട് അതിർത്തി പങ്കിടുന്ന ബന്ദിപ്പൂർ മുതുമല വനമേഖലയിൽ കാട്ടുതീ പടർന്നിരുന്നു. ഉച്ചയോടെ ബന്ദിപ്പൂർ വനത്തിലെ ഗോപാൽസാമി പേട്ട ഭാഗത്താണ് ആദ്യം തീ കണ്ടത്. പിന്നീട് വാച്ചിനഹള്ളി  ഭാഗത്തേക്കും മേൽക്കമ്മനഹള്ളിയിലേക്കും തീ പടർന്നു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് കർണാടക വനംവകുപ്പ് തീ നിയന്ത്രണവിധേയമാക്കിയത്.കാട്ടുതീയെ തുടര്‍ന്ന് മൈസൂർ -ഊട്ടി ദേശീയപാതയിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. തമിഴ്നാട് വനം വകുപ്പിന് കീഴിലുള്ള മുതുമലയിൽ ശക്തമായ കാറ്റ് തീ അണക്കാനുള്ള ശ്രമങ്ങൾക്ക് പ്രതിസന്ധിയുണ്ടാക്കി. ഇരു സംസ്ഥാനത്തും ഹെക്ടർ കണക്കിന് വനം നശിച്ചു എന്നാണ് കരുതുന്നത് ഇതോടെ വയനാട് വന്യജീവി സങ്കേതവും ജാഗ്രതയിലാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വനം വകുപ്പ് നല്‍കുന്ന സന്ദേശം.പറമ്പിക്കുളം വന്യജീവി സങ്കേതത്തിലെ കാട്ടുതീ യും നിയന്ത്രണവിധേയമായതായി വനംവകുപ്പ് അറിയിച്ചു. നാവികസേനയുടെ സഹായത്തോടെയാണ് കാട്ടുതീ അണച്ചത്. അമ്പത് ഹെക്ടര്‍ വനം നശിച്ചതായാണ് പ്രാഥമിക കണക്ക്.

INDIANEWS24 KOCHI DESK

 

Leave a Reply