728-pixel-x-90-2-learn
728-pixel-x-90
<< >>

കൊച്ചിമെട്രോ ലാഭത്തിലാക്കാന്‍ ഷൂട്ടിങ് വരെ ആലോചനയില്‍

കൊച്ചി:കേരളത്തിലെ ആദ്യ മെട്രോ റയില്‍ പദ്ധതിയില്‍ നിന്നും പരമാവധി ലാഭം നേടാനുള്ള വഴികള്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെ എം ആര്‍ എല്‍) ആസൂത്രണം ചെയ്യാന്‍ തുടങ്ങി.മെട്രോ ട്രെയിനുകള്‍ ഉപയോഗിക്കുന്ന സഞ്ചാരികളില്‍ നിന്ന് ഈടാക്കുന്ന ടിക്കറ്റില്‍ നിന്നും മാത്രം പിടിച്ചുനില്‍ക്കാനാകില്ലെന്ന കണക്കൂകൂട്ടലിലാണ് മറ്റു മാര്‍ഗ്ഗങ്ങളെ പറ്റി ചിന്തിക്കുന്നത്.പരസ്യം നല്‍കല്‍ മുതല്‍ വീഡിയോ ഷൂട്ടിങ്ങിന് അനുവദിക്കല്‍ വരെ ആസൂത്രണം ചെയ്യുന്നുണ്ട്.

മെട്രോ റെയില്‍ ഓടിത്തുടങ്ങിയാല്‍ ആളുകള്‍ ഇടിച്ചു കയറുമെന്ന കാര്യത്തില്‍ കെ എം ആര്‍ എല്‍ അധികൃതര്‍ക്ക് തെല്ലും ആശങ്കയില്ല.എന്നാല്‍ ടിക്കറ്റിനത്തില്‍ നിന്നുള്ള വരുമാനംകൊണ്ടുമാത്രം വലിയ ലാഭം ഉണ്ടാക്കാനാകില്ല.മെട്രോ തൂണുകളിലും സ്‌റ്റേഷനുകളിലും ട്രെയിനുകളിലും പരസ്യം പതിച്ച് വരുമാനം നേടുന്നതാണ് ഒരു വഴി.ഇവ കൂടാതെ ട്രെയിനുകളില്‍ ഡിസ്‌പ്ലേ സ്‌ക്രീന്‍ ഒരുക്കുകയും ചെയ്യും.ട്രെയിന്‍ പൂര്‍ണ്ണമായും ഒരു കമ്പനിയുടെ മാത്രം പരസ്യത്തിനായി വിട്ടുകൊടുക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്.

ട്രെയിനിലെ വൈഫൈയില്‍ നിന്നും ചാര്‍ജ്ജ് ഈടാക്കുന്നതാണ് മറ്റൊരു വരുമാന മാര്‍ഗ്ഗം.ആദ്യത്തെ 20 മിനുറ്റ് വരെ സൗജന്യ വൈഫൈ ആയിരിക്കും അതിന് ശേഷം ചാര്‍ജ്ജ് ഈടാക്കുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്.

സ്‌റ്റേഷനകത്തെ സ്ഥലം കടകള്‍ക്കും എടിഎം സെന്ററുകള്‍ക്കും അനുവദിക്കുന്നതിലൂടെയും നല്ല വരുമാനം നേടാനാകും.ഓരോ സ്‌റ്റേഷനുകളുടെയും പേരുകള്‍ നല്‍കുന്നതിനായി ലേലം നടത്താനും ആലോചിക്കുന്നുണ്ട്.മെട്രോ സ്‌റ്റേഷന്റെ പേര് സ്വന്തമാക്കാന്‍ തുടങ്ങുന്ന ലേലത്തുക മൂന്ന് കോടിയാണ്.ഷൂട്ടിങ്ങിന് സ്ഥലം വിട്ടുനല്‍കല്‍ മറ്റു പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി അനുവദിക്കല്‍ എന്നിവയിലൂടെയും മെട്രോ പദ്ധതിയില്‍ നിന്നും പണമീടാക്കാന്‍ കെ എം ആര്‍ എല്‍ പദ്ധതിയിടുന്നുണ്ട്.

INDIANEWS24.COM Kochi

Leave a Reply