728-pixel-x-90-2-learn
728-pixel-x-90
<< >>

പോലീസുകാര്‍ സൗജന്യയാത്ര നടത്തുന്നതായി പരാതി; പ്രത്യേക പാസ് അനുവദിക്കണമെന്ന് സേന

കൊച്ചി: സംസ്ഥാനത്ത് ബസുകളില്‍ സൗജന്യ യാത്ര നടത്തുന്നതിന് സമാനം പോലീസുകാര്‍ കൊച്ചി മെട്രോയിലും യാത്ര ചെയ്യുന്നതായി കെ എം ആര്‍ എല്ലിന്റെ പരാതി. എന്നാല്‍ സേനയിലെ ആവശ്യക്കാരായ ഉദ്യോഗസ്ഥര്‍ക്ക് പാസ് നല്‍കണമെന്ന് പോലീസും നിലപാട് സ്വീകരിച്ചു.

സംസ്ഥാനത്തെ ബസുകളില്‍ പൊലീസുകാരുടെ സൗജന്യ യാത്ര ഏറെക്കാലമായി ചര്‍ച്ചാ വിഷയമാണ്. ചില ജില്ലകളിലെങ്കിലും ബസുടമകള്‍ പലപ്പോഴും ഇതിനെതിരെ പരാതിയുമായി രംഗത്തെത്താറുണ്ട്. ഇതേ മാതൃകയില്‍ കൊച്ചി മെട്രോയിലും സൗജന്യ യാത്ര ചെയ്യുന്നതിനെതിരെയാണ് കെ എം ആര്‍ എല്‍ അധികൃതര്‍ ഐ ജിക്ക് പരാതി നല്‍കിയിരിക്കുന്നത്.കൊച്ചി മെട്രോയുടെ സുരക്ഷയ്ക്കായി സംസ്ഥാന പൊലീസ് സേനയുടെ ഭാഗമായ സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ നിന്നും 128 പേരടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചിരുന്നത്. മെട്രോ ഓടുന്ന പാലാരിവട്ടം മുതല്‍ ആലുവ വരെയുള്ള സ്‌റ്റേഷനുകളിലെ സുരക്ഷാ പരിശോധനകളാണ് ഇവരുടെ ചുമതയിലുള്ളത്. വിവിധ സ്‌റ്റേഷനുകളില്‍ ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍, ഓഫീസര്‍മാര്‍ എന്നിവര്‍ സൗജന്യ യാത്ര നടത്തുന്നുവെന്ന് കാണിച്ചാണ് കെഎംആര്‍എല്‍ എറണാകുളം റേഞ്ച് ഐജിയ്ക്ക് കത്ത് നല്‍കിയത്. ചില ഉദ്യോഗസ്ഥര്‍ സുഹൃത്തുക്കളുമായി എത്തുന്നതായും കെഎംആര്‍എല്ലിന് പരാതിയുണ്ട്.

ഐ ജിക്ക് ലഭിച്ച പരാതി എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഐജി കൈമാറി.വിവിധ സ്‌റ്റേഷനുകളിലായി സുരക്ഷാ ചുമതയുള്ള ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി കഴിഞ്ഞ മടങ്ങുന്നതിനാണ് മെട്രോ ഉപയോഗിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഉദ്യോഗസ്ഥര്‍ക്ക് പരിശോധനകള്‍ക്കായി പ്രത്യേക വാഹനം അനുവദിച്ചിട്ടില്ല. സുരക്ഷാ പരിശോധനകള്‍ നടത്തുന്നതും ട്രെയിനില്‍ യാത്ര ചെയ്തു തന്നെ വേണമെന്നും അതിന് ഇവര്‍ക്ക് പ്രത്യേക പാസ് അനുവദിക്കണമെന്നുമാണ് പൊലീസ് കെഎംആര്‍എല്ലിന് നല്‍കിയ മറുപടി. സുരക്ഷാ ജീവനക്കാരുടെ യാത്ര വിവാദമാക്കിയതിലുള്ള അതൃപ്തിയും പൊലീസ് സേനയ്ക്കുണ്ട്.

INDIANEWS24.COM Kochi

Leave a Reply