കൊച്ചി:കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോയ്ക്കുള്ള കോച്ചുകള്‍ ആലുവയില്‍ എത്തി.ഞായറാഴ്ച്ച പകല്‍ 12 ഓടെയാണ് എല്ലാക്കോച്ചുകളും ഇവിടെയെത്തിയത്.ഈ മാസം 23ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആദ്യ ട്രയല്‍ റണ്ണിന്റെ ഉദ്ഘാടനം നടത്തും.
പത്ത് ദിവസം മുമ്പാണ് മെട്രോ കോച്ചുകളും വഹിച്ചുകൊണ്ട് ട്രയിലറുകള്‍ ആന്ധ്രപ്രദേശില്‍ നിന്നും യാത്ര തിരിച്ചത്.മൂന്ന് കോച്ചുകളില്‍ ഓരോന്നും ഓരോ ട്രയിലുറുകളിലായാണ് എത്തിയത്.ശനിയാഴ്ച്ച അര്‍ദ്ധരാത്രിയോടെ ആദ്യ കോച്ച് എത്തിയിരുന്നു.ഞായറാഴ്ച്ച ഉയ്യയായപ്പോഴേക്കും എല്ലാ കോച്ചുകളും എത്തി.ഇനി കാത്തിരിപ്പിന്റെ 13 ദിവസം.അതുവരെ ആലുവയിലെ മുട്ടത്തെ മെട്രോ യാര്ഡിലിട്ട് അറ്റകുറ്റപണികള്‍ തീര്‍ക്കും.ഇതിനായി യാര്‍ഡ് പൂര്‍ണമായും ഒരുങ്ങിക്കഴിഞ്ഞു.
INDIANEWS24.COM Kochi