jio 800x100
jio 800x100
728-pixel-x-90
<< >>

കൊച്ചിമെട്രോ ഉദ്ഘാടനം പ്രധാനമന്ത്രിയുടെ സൗകര്യം കണക്കിലെടുക്കുമെന്നു പിണറായി

കണ്ണൂര്‍: കൊച്ചി മെട്രോയുടെ ഉദ്ഘാടന തീയതി നിശ്ചയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തീര്‍ച്ചപ്പെടുത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗകര്യം കൂടി കണക്കിലെടുത്തേ തീരുമാനമുണ്ടാകൂവെന്ന് അദ്ദേഹം അറിയിച്ചു.ഇതോടെ വെള്ളിയാഴ്ച്ച ഇതുസംബന്ധിച്ച് വന്ന വാര്‍ത്തകള്‍ക്കും അതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കും അറുതിയായി.

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഈ മാസം 30ന് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് അറിയിച്ചത്. പ്രധാനമന്ത്രി എത്തുമെന്നാണ് പ്രതീക്ഷയെന്നും അതിന് സാധിച്ചില്ലെങ്കില്‍ അനന്തമായി കാത്തിരിക്കാന്‍ കഴിയില്ല മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഇത് വിവാദമായതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത്.

പ്രധാനമന്ത്രി തന്നെയാകും കൊച്ചി മെട്രോയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയെന്നും അദ്ദേഹം പറഞ്ഞു.അതിനായി അദ്ദേഹത്തിന് സൗകര്യപ്രദമായ തീയതിക്കായി കാത്തിരിക്കും. ചടങ്ങിന് എത്താനാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞാല്‍ മാത്രമേ മറ്റൊരു സാധ്യതയെ കുറിച്ച് ആലോചിക്കകയുള്ളുവെന്നും പിണറായി വ്യക്തമാക്കി.

INDIANEWS24.COM Kannur

Leave a Reply