jio 800x100
jio 800x100
728-pixel-x-90
<< >>

കൊച്ചിക്ക് രക്ഷയായി ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ

കൊച്ചി:2018ലെ മഹാപ്രളയത്തിൽ പോലും കാര്യംമായി പരിക്കേല്‍ക്കതിരുന്ന കൊച്ചി ഏതാനും മണിക്കൂറുകള്‍ പെയ്ത മഴയില്‍ മുങ്ങിത്താണു എന്ന വാര്‍ത്തയുമായാണ് ഇന്നലെ കേരളം ഉണര്‍ന്നത്.ഞായറാഴ്‌ച രാത്രി ആരംഭിച്ച കനത്ത മഴയിൽ നഗരം മുങ്ങി. അതിരാവിലെ മുതൽ മഴ വീണ്ടും കനത്തു. കലൂരിലെ കെഎസ്‌ഇബി സബ്‌ സ്‌റ്റേഷനിൽ വെള്ളം കയറിയതോടെ വൈദ്യുതി നിലച്ചു.ട്രാക്കുകളിൽ വെള്ളം നിറഞ്ഞ്‌ ട്രെയിൻ നിന്നു. ഗതാഗതവും ജലവിതരണവും താറുമാറായി. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ ആളുകളെ മാറ്റി.

അപൂര്‍വ്വമായ ഇരുപത് സെന്റിമീറ്ററിന്റെ മഴപെയ്ത്താണ് കാര്യങ്ങള്‍ വഷളാക്കിയത് എന്ന് ഒഴുക്കന്‍ മട്ടില്‍ മറുപടി നല്‍കുമ്പോഴും കാന ശുചീകരണം തുടങ്ങിയ അടിസ്ഥാന ചുമതലകളില്‍ കൊച്ചി കോര്‍പ്പറേഷന്‍ വരുത്തിയ വീഴ്ചയും അനധികൃത നിര്‍മ്മാണങ്ങളുമാണ് പ്രധാന കാരണങ്ങള്‍ എന്നത് വ്യക്തമായിരുന്നു.

നഗരസഭയുടെ നിസംഗതയിലും നിസ്സഹായതയിലും കൊച്ചി നിവാസികള്‍  പരിഭ്രാന്തരാകുമ്പോള്‍ മുഖ്യമന്ത്രി  പിണറായി വിജയന് ഇടപെട്ട്‌ നടത്തിയ ഓപ്പറേഷൻ ബ്രേക്ക്‌ ത്രൂ ആണ് നഗരത്തെ തുണച്ചത്. കലൂര്‍ കെഎസ്‌ഇബി സബ്‌സ്‌റ്റേഷനിൽ പമ്പിങ്‌ തുടങ്ങി. രാത്രി ഒമ്പതരയോടെ രണ്ടു വലിയ പമ്പുകൾ എത്തിച്ച്‌ വെള്ളം വറ്റിച്ചു. കലൂർ സ്‌റ്റേഡിയം ലിങ്ക്‌ റോഡിലേക്കുള്ള ബണ്ട്‌ പൊട്ടിച്ചു. കനാലിലെ സ്ലാബുകൾ ഇളക്കി വെള്ളമൊഴുക്കി. കെഎസ്‌ആർടിസി ബസ്‌സ്‌റ്റാൻഡിലും പമ്പിങ്ങ്‌ തുടങ്ങി. നാലു മണിക്കൂർ കൊണ്ട്  2800 ജീവനക്കാർ ജില്ലാ കളക്ടര്‍ സുഹാസിന്റെയും മറ്റു ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍  ഏട്ടെടുത്ത ദൗത്യം  ചൊവ്പുവാഴ്ച പുലർച്ചെയോടെ സമ്പൂർണ വിജയത്തിലെത്തി.

അടിയന്തിര ഘട്ടത്തില്‍ ഏറ്റെടുക്കേണ്ടിവന്ന ഒരു ഹ്രസ്വകാല യജ്ഞമാണ് ഓപ്പറേഷന്‍ ബ്രേക്ക്‌ ത്രൂ എന്നും ഭാവിയില്‍ ഇത്തരമൊരു സാഹചര്യത്തെ ഒഴിവാക്കാന്‍ സാധ്യമായ  ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ താമസം വിനാ ആവിഷ്ക്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

INDIANEWS24 KOCHI DESK

Leave a Reply