728-pixel-x-90-2-learn
728-pixel-x-90
<< >>

കൊച്ചടെയാനെ ഭയന്നു ഒരു ഡസനോളം സിനിമകൾ മാറ്റിവെച്ചു?

 ഏറെ പ്രതീക്ഷയോടെ ഇന്ത്യൻ  സിനിമാ ലോകം കാത്തിരുന്ന സ്റ്റൈല്‍ മന്നന്റെ പുതിയ ചിത്രം കൊച്ചടെയാൻ തീയേറ്ററില്‍  എത്താൻ വൈകുന്നത് തമിഴിലെ മറ്റു സിനിമാ അണിയറ പ്രവർത്തകരെ ആശങ്കാകുലരാക്കിയിരിക്കുകയാണ്.മെയ്‌9നു ആണു ചിത്രത്തിന്റെ റിലീസ്‌ തീരുമാനിച്ചിരുന്നത്‌.ചില സാങ്കേതിക കാരണങ്ങളാൽ മെയ്‌ 23 ലേക്കു റിലീസ് മാറ്റിയതു മറ്റു ചിത്രങ്ങളെയാണു ബാധിച്ചത്.

കൊച്ചടെയാന്റെ വരവു ഭയന്ന് മെയ്‌ അവസാനം റിലീസ്‌ ആവേണ്ട ഒരു ഡസനോളം ചിത്രങ്ങളാണു മാറ്റി വെക്കേണ്ടി വന്നതു.ജിഗർദണ്ട,മുന്ദ സുപടി,ടെൻ,ഭൂലോകം ,മഞ്ചാപേ ,സൈവം ,വല്ലവനിക്ക് പുല്ലും ആയുധം,വടകറി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളും വിതരണക്കാരും പുലിവാല്‍ പിടിച്ച അവസ്ഥയിലാണ്.അടുത്ത റിലീസ് ഡേറ്റ് കണ്ടെത്താൻ ഓടി നടക്കുകയാണ് ഇവർ.മലയാള സിനിമയെയും കൊച്ചടൈയാന്റെ റിലീസ് ഏറെ ബാധിച്ചിരുന്നു.ഇതിന്റെ വിതരണവുമായി  ബന്ധപ്പെട്ടു ചില സിനിമകൾക്ക്‌ വിലക്കുകൾ നേരിടേണ്ടി വന്നിരുന്നു.

അനിമേഷന് കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്ന ഈ ചിത്രം രജനീകാന്തിന്റെ മകൾ സൌന്ദര്യ ആർ അശ്വിൻ ആണ് സംവിധാനം ചെയ്തത്.ഇതിലെ അനിമേഷനുമായി ബന്ധപ്പെട്ട ചില ജോലികള്‍  തിരുവനന്തപുറം ടെക്നോപാർക്കിൽ അതീവ രഹസ്യമായാണ്  ചെയ്തിരുന്നത്.അതേ സമയം കോച്ചടെയാന്റെ അനിമേഷന്‍ രംഗങ്ങള്‍ വേണ്ടത്ര ഗുണമേന്മ പുലര്‍ത്താതിനാല്‍ റീ വര്‍ക്ക് ചെയ്യുന്നത് കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് വൈകുന്നതെന്നും ചില കോടമ്പാക്കം വാര്‍ത്തകളുണ്ട്.

JITHESH INDIANEWS24

Leave a Reply