jio 800x100
jio 800x100
728-pixel-x-90
<< >>

കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ പാളംതെറ്റി: 18 മരണം

മുംബൈ: കൊങ്കണ്‍പാതയിലെ മേഡ സ്റ്റേഷനടുത്ത നീഡിയില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളംതെറ്റി 18 പേര്‍ മരിച്ചു. ഞായറാഴ്ച രാവിലെയാണ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കാം. കൊങ്കണ്‍ വഴിയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

ദിവ-സാവന്ത്‌ വാടി പാസഞ്ചര്‍ ട്രെയിനിന്‍റെ എന്‍ജിനും നാല് ബോഗികളുമാണ് പാളംതെറ്റിയത്. മുംബൈയില്‍നിന്ന് 120 കിലോമീറ്റര്‍ അകലെ റായ്ഗഡിലെ നാഗോതാനെ റോഹ റെയില്‍വെ സ്റ്റേഷനുകള്‍ക്ക് മധ്യേ കൊങ്കണ്‍ പാതയിലെ ആദ്യതുരങ്കം കഴിഞ്ഞ ഉടനെയായിരുന്നു അപകടം. പാളത്തിലുള്ള വിള്ളലാണ് അപകടകാരണമെന്ന് സംശയിക്കുന്നു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ പാളംതെത്തുന്നത്.

 

Leave a Reply