728-pixel-x-90-2-learn
728-pixel-x-90
<< >>

കൊക്കെയിന്‍ കേസ്: മയക്കുമരുന്നെത്തിച്ചത് മലയാളി തന്നെയെന്ന് മൊഴി

തൃശൂര്‍:കൊച്ചിയില്‍ മയക്കുമരുന്ന് എത്തിച്ചത് മലയാളി തന്നെയാണെന്ന് കൊക്കെയിന്‍ കേസുമായി ബന്ധപ്പെട്ട് പിടിയിലായ യുവാവ് പോലീസിന് മൊഴി നല്‍കി.എറണാകുളത്തെ ഫഌറ്റില്‍ നിന്നും കൊക്കെയ്‌നുമായി യുവ സിനിമാ പ്രവര്‍ത്തകരടക്കം അറസ്റ്റിലായ സാഹചര്യത്തിലാണ്‌ കിഴക്കമ്പ്രം സ്വദേശി സായ് നൈനേഷ്‌ പൊലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

തന്റെ ബന്ധു കൂടിയായ വിവേക് കൊച്ചിയില്‍ അറസ്റ്റിലായ സഹസംവിധായിക ബ്ലെസിക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നുവെന്ന്‌ നൈനേഷ് ചോദ്യം ചെയ്യലിനിടെ പോലീസിനോട് പറഞ്ഞു.ബംഗളൂരൂ, ഗോവ എന്നിവിടങ്ങളിലെ മയക്കുമരുന്ന് സംഘവുമായി നൈനേഷിന് അടുത്ത ബന്ധമുണ്ടെന്നും പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.

കഞ്ചാവ് കൈവശം വച്ചതിനെ തുടര്‍ന്നാണ് നൈനേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നിന്ന് കൊക്കെയ്‌നുമായി യുവനടന്‍ ഷൈന്‍ ടോം ചാക്കോ, ബ്ലസി, മോഡലുകളായ ടിന്‍സി, രേഷ്മ, ദുബായിയിലെ ട്രാവല്‍ മാര്‍ട്ട് ഉടമ സ്‌നേഹ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

INDIANEWS24 TSR

Leave a Reply