728-pixel-x-90-2-learn
728-pixel-x-90
<< >>

കൊക്കെയിനുപയോഗം വിരലടയാളം പരിശോധിച്ച് കണ്ടെത്താം

കൊക്കെയിന്‍ ഉപയോഗം വിരലടയാളം പരിശോധിക്കുന്നതിലൂടെ കണ്ടുപിടിക്കാനാകും.യുണിവേഴ്‌സിറ്റി ഓഫ് സറേയിലെ ഗവേഷകര്‍ നടത്തിയ പരീക്ഷണത്തിലാണ് ഈ പുതിയ കണ്ടുപിടിത്തം നടത്തിയത്.ലഹരിക്ക് അടിമയായി ചികിത്സ തേടിയ രോഗികളുടെ വിരലടയാളങ്ങള്‍ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തല്‍.

സ്‌പെക്ട്രോമെട്രി അറിയപ്പെടുന്ന ഒരു അനലിറ്റിക്കല്‍ കെമിസ്ട്രി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ പുതിയ രീതി വികസിപ്പിച്ചെടുത്തത്.ഇതോടെ കൊക്കെയിന്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് വിരലടയാളം പരിശോധിക്കുമ്പോള്‍ തന്നെ അറിയാനാകും.

ജേണല്‍ ഓഫ് അനലിസ്റ്റിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.ഈ പരീക്ഷണം ഭാവിയില്‍ വളരെ ഫലപ്രദമാകുമെന്ന പ്രത്യാശയിലാണ് ഗവേഷകര്‍.മയക്കുമരുന്ന് പരിശോധനക്കായി ജയിലുകളിലും കോടതികളിലും മറ്റും പരമ്പരാഗത ടെസ്റ്റിംഗ് രീതികളാണ് ഉപയോഗിച്ചുവരുന്നത്.ഈ രീതികളില്‍ ചില പരിമിതികളുണ്ട്.രക്ത പരിശോധന പോലുള്ളവയ്ക്ക് പരിശീലനം ലഭിച്ചവരെ ആവശ്യമാണ്. മൂത്രം പരിശോധനയ്ക്ക് സ്വകാര്യമായ ആശങ്കകളുമുണ്ട്.ഇതിനെല്ലാറ്റിനും സങ്കീര്‍ണമായ വിശകലനങ്ങളും ആവശ്യമായി വരുന്നു.ഇത്തരം രീതികളെ അപേക്ഷിച്ച് വളരെ വേഗത്തില്‍ നിഗമനത്തില്‍ എത്താവുന്നതാണ്‌ ഫിംഗര്‍പ്രിന്റ് ടെസ്റ്റ് എന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

ഭാവിയില്‍ കൊണ്ടുനടക്കാവുന്ന കൊക്കൈയിന്‍ ഉപയോഗിച്ചോയെന്ന് കണ്ടെത്താനാവുന്ന ഫിംഗര്‍പ്രിന്റ് സ്‌കാനറും മറ്റും വികസിപ്പിച്ചെടുക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു.പുതിയ പരീക്ഷണം തീര്‍ച്ചയായും സുരക്ഷിതമായ ഒരു പരിശോധന മാര്‍ഗമായിരിക്കും എന്നാണ് ഗവേഷണത്തിന് നേത്യത്വം നല്‍കിയ ഡോ.ബെയിലിന്റെ അഭിപ്രായം.

INDIANEWS24.COM International Desk

Leave a Reply