728-pixel-x-90-2-learn
728-pixel-x-90
<< >>

കൊക്കൂണ്‍ സൈബര്‍ കോണ്‍ഫറന്‍സ് നടത്തിയതിനെതിരെ വിജിലന്‍സ് അന്വേഷണം

കൊല്ലം: സംസ്ഥാന പോലീസ് സംഘടിപ്പിച്ച സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍സിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം.കോല്ലത്ത് കൊക്കൂണ്‍ അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍സ് എന്ന പേരില്‍ ഇക്കഴിഞ്ഞ 18, 19 തീയതികളില്‍ സംഘടിപ്പിച്ച ചടങ്ങിനെ കുറിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നേരിട്ടുള്ള നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്.കോണ്‍ഫറന്‍സിനെ ചൊല്ലിയുള്ള വിവാദങ്ങളില്‍ പോലീസിലെ ഉന്നതര്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്ന തരത്തിലാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

കോണ്‍ഫറന്‍സ് സംഘടിപ്പിക്കാനായി കൊല്ലത്തെ നക്ഷത്ര ഹോട്ടല്‍ തെരഞ്ഞെടുത്തത് മുതല്‍ അന്വേഷണ പിരിധിയിലുണ്ട്.ആഴ്ച്ചകള്‍ക്ക് മുമ്പ് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അടപ്പിച്ച ഇവിടത്തെ ബാര്‍ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് തുറന്നു പ്രവര്‍ത്തിച്ചു.കൂടാതെ സമ്മേളനത്തിനായി ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന് ആരോപണമുണ്ട്.ഇത്തരത്തില്‍ ഒരു സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍സ് സംഘടിപ്പിക്കാനുണ്ടായ സാഹചര്യവും അന്വേഷിക്കും.

INDIANEWS24.COM KLM

Leave a Reply